തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തലസ്ഥാനത്തെ സ്കൂളുകൾക്ക് മികച്ച വിജയം. മിക്ക സ്കൂളുകളും 100 ശതമാനം വിജയം നേടി. പട്ടം കേന്ദ്രീയ വിദ്യാലയത്തിന് 100 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 322 വിദ്യാർഥികളും വിജയിച്ചു. 88 പേർ മുഴുവൻ വിഷയത്തിനും എ വൺ ഗ്രേഡ് നേടി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനും 100 ശതമാനം വിജയമുണ്ട്. പരീക്ഷയെഴുതിയ 99 വിദ്യാർഥികളും വിജയിച്ചു. 42 പേർക്ക് മുഴുവൻ വിഷയത്തിനും എ വൺ ഗ്രേഡുണ്ട്. മുക്കോലയ്ക്കൽ സെൻറ് തോമസ് സ്കൂളിനും100 ശതമാനം വിജയമുണ്ട്. പരീക്ഷയെഴുതിയ 238 പേരും വിജയിച്ചു. ഇതിൽ 130 പേർക്കും എ വൺ ഗ്രേഡുണ്ട്. തലസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ എ വൺ ഗ്രേഡ് നേടിയതും സെൻറ് തോമസ് സ്കൂളിലാണ്. പട്ടം ആര്യ സ്കൂളിനും വിജയം 100 ശതമാനമാണ്. പരീക്ഷയെഴുതിയ 203 വിദ്യാർഥികളും വിജയിച്ചു. 50 പേർ എ വൺ ഗ്രേഡ് നേടി. കഴക്കൂട്ടം ജ്യോതിസ്സ് സ്കൂളിനും 100 ശതമാനം വിജയമാണ്. പരീക്ഷയെഴുതിയ 100 വിദ്യാർഥികളും വിജയിച്ചു. 51 പേർ എ വൺ ഗ്രേഡ് നേടി. നെട്ടയം എ.ആർ പബ്ലിക് സ്കൂളിനും 100 ശതമാനം വിജയമുണ്ട്. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ പരീക്ഷയെഴുതിയ 277 പേരും വിജയിച്ചു. ഇവിടെ 60 കുട്ടികള്‍ എല്ലാ വിഷയത്തിനും എ വൺ നേടി. കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്കൂളും 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 127 പേരും വിജയിച്ചു. 37 പേർ മുഴുവൻ വിഷയത്തിലും എ വൺ നേടി. വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്കൂളില്‍ 100 ശതമാനം വിജയമുണ്ട്. 56 പേര് പരീക്ഷയെഴുതിയതില്‍ 19 പേര് എല്ലാ വിഷത്തിനും എ വൺ നേടി. മറ്റുള്ളവരെല്ലാം ഡിസ്റ്റിങ്ഷനോടെയും വിജയിച്ചു. വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂളും 100 ശതമാനം വിജയം നേടി. ഇവിടെ പരീക്ഷയെഴുതിയ 84 കുട്ടികളില്‍ 50 പേരാണ് എല്ലാ വിഷയത്തിനും എ വൺ നേടിയത്. ചാവർകോട് എ.എ.എം മോഡൽ സ്കൂൾ 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 71 പേരിൽ 16 പേർ എ വൺ ഗ്രേഡ് നേടി. മൺവിള ഭാരതീയ വിദ്യാ ഭവൻസ് വിവേകാനന്ദ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളും 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 39 വിദ്യാർഥികൾ എ വൺ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.