സ്വകാര്യ പേപ്പർമില്ലിൽനിന്ന് തോട്ടിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കി; മീനുകൾ ചത്തുപൊങ്ങി p4kl12 മണലിൽ സ്വകാര്യ പേപ്പർമില്ലിൽനിന്ന് രാസവസ്തുക്കൾ കലർന്ന ജലം എരിച്ചിക്കൽ പൊരിയ്ക്കൽ തോട്ടിലേക്ക് ഒഴുക്കിയതിനെ തുടർന്ന് ചത്തുപൊങ്ങിയ മീനുകൾ പുനലൂർ: മണലിലെ സ്വകാര്യ പേപ്പർമില്ലിൽനിന്ന് എരിച്ചിക്കൽ പൊരിയ്ക്കൽ തോട്ടിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കിയതായി പരാതി. തോട്ടിലെ മീനുകൾ ചത്തുപൊങ്ങി. നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന ജലസ്രോതസ്സാണ് മലിനപ്പെട്ടത്. രാസവസ്തുക്കൾ കലർന്ന ജലമാണ് ഒഴുക്കിയിരിക്കുന്നത്. മുമ്പും മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതിയുണ്ടായിട്ടുണ്ട്. ഗ്രാമവാസികൾ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടുമുണ്ട്. എന്നിട്ടും മലിനജലം തോട്ടിലേക്ക് ഒഴുക്കാറുണ്ടെന്നാണ് ആരോപണം. വേനൽക്കാലത്ത് എരിച്ചിക്കൽ, ബ്ലാവടി, പൊരിയ്ക്കൽ, പുത്തയം ഭാഗങ്ങളിലുള്ളവർ ഈ തോട്ടിലെ ജലമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ തോട്ടിൽ കളിക്കുന്നവർക്ക് ത്വഗ്രോഗം ഉണ്ടാകുന്നതായും പരാതിയുണ്ട്. അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.