'ഭരണപരാജയം മറച്ചു​െവക്കാൻ ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുന്നു'

അഞ്ചൽ: കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ഭരണപരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഭരണകൂട ഗൂഢാലോചനയാണ് നാട്ടിൽ നടക്കുന്ന അക്രമങ്ങളും കള്ളക്കേസുകളുമെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ പറഞ്ഞു. അഞ്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറത്ത് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വാർഡ് അംഗം ഏറം സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ചാമക്കാല ജ്യോതികുമാർ, ബ്ലോക്ക് പ്രസിഡൻറ് കൈപ്പള്ളിൽ മാധവൻകുട്ടി, ഏരൂർ സുഭാഷ്, ബി. സേതുനാഥ്, മഹിള കോൺഗ്രസ് നേതാക്കളായ ഗീത വടമൺ, എസ്. ഷീജ, പഞ്ചായത്ത് അംഗങ്ങളായ സുബൈദ സക്കീർ ഹുസൈൻ, മേബിൾ റോയി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.