നിർധനർക്ക്​ സ്വയംവര പ​ന്തലൊരുക്കി വിദ്യാർഥികൾ

തിരുവനന്തപുരം: 'അനന്തപുരി നോൺ െറസിഡൻറ്സ് അസോസിയേഷൻ' (അനോറ)യും പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീമും ചേർന്ന് സമൂഹവിവാഹം നടത്തുന്നു. ആഗസ്റ്റ് 23ന് തിരുവനന്തപുരം ശ്രീമൂലം ക്ലബിലാണ് വിവാഹം. താൽപര്യമുള്ളവർ ആഗസ്റ്റ് അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം, അർഹതയുള്ള 25 പേർക്കാണ് വിവാഹം നടത്തിക്കൊടുക്കുന്നത്. സ്വന്തം മതാചാരപ്രകാരമായിരിക്കും വിവാഹം. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പെൺകുട്ടിക്കും അഞ്ച് പവൻ സ്വർണം, 25,000 രൂപ, വധുവിനും വരനുമുള്ള വിവാഹ വസ്ത്രം, വാച്ച് തുടങ്ങിയവയും 100 പേർക്കുള്ള ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ കോഒാഡിനേറ്റർ ശൈലജ ശരത്തിനെ 9847270905, പ്രോഗ്രാം ഓഫിസർ സമീർ സിദ്ദീഖിനെ 9447220332 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് അഞ്ചിന് വൈകീട്ട് നാല്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.