മെഡിക്കൽ ക്യാമ്പ്

ചവറ: മടപ്പള്ളി യുവജനസമിതിയുടെ നേതൃത്വത്തിൽ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ രജിസ്ട്രേഷനും നടത്തി. ശാസ്താംകോട്ട എം.ടി.എം.എം ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നിരവധിപേർ ചികിത്സതേടി. യുവജനസമിതി പ്രസിഡൻറ് സി. രതീഷ്, സെക്രട്ടറി എസ്. നിസാം എന്നിവർ നേതൃത്വം നൽകി. വെള്ളക്കര കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കും കൊല്ലം: കേരള ജല അതോറിറ്റി കൊല്ലം കോർപറേഷൻ പരിധിയിൽ നിലവിൽ ആറുമാസത്തിൽ കൂടുതൽ വെള്ളക്കരം കുടിശ്ശികയുള്ള ഗാർഹിക, ഗാർഹികേതര, വ്യവസായിക ഉപഭോക്താക്കളുടെ കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കും. ഉപഭോക്താക്കൾ കുടിശ്ശിക തുക ഉടൻ ബന്ധപ്പെട്ട സബ്ഡിവിഷൻ ഒാഫിസിൽ അടച്ച് തുടർനടപടികൾ ഒഴിവാക്കണമെന്ന് വാട്ടർ സപ്ലൈ സബ്ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.