െകാട്ടിയം-ഒായൂർ-ആയൂർ-അഞ്ചൽ റൂട്ടിൽ സ്വകാര്യബസുകൾ സർവിസ് നിർത്തിെവക്കും കൊല്ലം: സമയക്രമം പാലിക്കാതെയുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾമൂലം സ്വകാര്യ ബസുകൾ ഭീമമായ നഷ്ടത്തിലായതിനാൽ കൊട്ടിയം-ഒായൂർ-ആയൂർ-അഞ്ചൽ റൂട്ടിൽ ആഗസ്റ്റ് ഒന്നുമുതൽ സർവിസ് നിർത്തിെവക്കുമെന്ന് ജില്ല പ്രൈവറ്റ് ബസ് ഒാപേററ്റേഴ്സ് അസോ. ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റൂട്ടിൽ വർഷങ്ങളായി 20 സ്വകാര്യ ബസുകൾ ദിവസവും 80 ലധികം ട്രിപ്പുകളാണ് നടത്തിയിരുന്നത്. കഴിഞ്ഞ െഫബ്രുവരി മുതൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ ആരംഭിച്ചു. 14 കെ.എസ്.ആർ.ടി.സി ബസുകൾ 32 കിലോമീറ്റർ ദൂരത്തിൽ 100 ലധികം ട്രിപ്പുകളാണ് നടത്തുന്നത്. ഇതോടെ സ്വകാര്യ ബസുകൾക്ക് ദൈനംദിന ചെലവിനുള്ള കലക്ഷൻ പോലും ലഭിക്കാത്ത സാഹചര്യമാണ്. ജനുറം ബസുകളിൽ കൺസെഷനില്ലാത്തതിനാൽ വിദ്യാർഥികളും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്്. നഷ്ടം കാരണം നിലവിൽ അഞ്ചു സ്വകാര്യ ബസുകൾ സർവിസ് നിർത്തലാക്കി. യാത്രക്കാരുടെ തിരക്കും വരുമാന സാധ്യതയും കണക്കിലെടുക്കാതെ ബസുകളുടെ എണ്ണം കൂടിയതോടെ കെ.എസ്.ആർ.ടി.സിക്കും കാര്യമായ വരുമാനം ഇൗ റൂട്ടിൽനിന്ന് ലഭിക്കുന്നില്ല. സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന കെ.എസ്.ആർ.ടി.സിയുടെ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിതലത്തിലടക്കം നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും അസോ. ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ലോറൻസ് ബാബു, പ്രസിഡൻറ് എം.ഡി. രവി, വൈസ് പ്രസിഡൻറുമാരായ കെ.എ. ജലീൽ, പി. സുന്ദരേശൻ, ജോ. സെക്രട്ടറിമാരായ വി. ശശിധരൻപിള്ള, എസ്. ശ്രീകുമാർ, എൻ. പ്രസാദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.