ഏകീകൃത നിറംനൽകാത്ത ബോട്ടുകള്‍ മത്സ്യബന്ധനത്തിന് അനുവദിക്കി​െല്ലന്ന് അധികൃതർ

ചവറ: സർക്കാർ നിർദേശിച്ച ഏകീകൃത നിറം ഉപയോഗിക്കാത്ത ബോട്ടുകള്‍ മത്സ്യബന്ധനത്തിന് അനുവദിക്കില്ലന്ന് ഫിഷറീസ് അധികൃതർ. തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കിയ നിര്‍ദേശത്തി​െൻറ അടിസ്ഥാനത്തിലാണ് കളര്‍ കോഡിങ് നടപ്പാക്കുന്നത്. കളര്‍ കോഡിങ് പൂര്‍ത്തിയാകാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുമെന്ന് നീണ്ടകര ഫിഷറീസ് അസി. ഡയറക്ടർ കെ. സുഹൈർ അറിയിച്ചു. ബോട്ടി​െൻറ വീല്‍ ഹൗസിന് ഓറഞ്ച് നിറവും ഹള്ളിന് കടുംനീല നിറവും നല്‍കാന്‍ സര്‍ക്കാർ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പകുതിയോളം ബോട്ടുകള്‍ നിര്‍ദേശം പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഫിഷറീസ് കർശന നടപടിക്ക് ഒരുങ്ങുന്നത്. ഇന്‍ബോഡ്‌ വള്ളങ്ങളും ഏകീകൃത കളര്‍കോഡിങ് നടത്തണം. ഏകീകൃത കളര്‍കോഡിങ് നടത്താത്ത യാനങ്ങളുടെ മത്സ്യബന്ധന ലൈസന്‍സ്‌ പുതുക്കിനല്‍കുന്നതെല്ലന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.