തിരുവനന്തപുരം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്പെഷൽ എജുക്കേഷൻ (ഡി.ഇ.സി.എസ്.ഇ) (എച്ച്.ഐ) കോഴ്സിലേക്ക് ബിരുദധാരികളിൽനിന്ന് അപേക്ഷ സ്വീകരിക്കുന്ന തീയതി ആഗസ്റ്റ് 14 വരെ നീട്ടി. താൽപര്യമുള്ളവർ www.admissions.nish.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക. ഫോൺ: 04713066635. സെറ -ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ആരംഭിച്ചു തിരുവനന്തപുരം: കോൺഫെഡറേഷൻസ് ഒാഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അേസാസിയേഷൻ ഒാഫ് ഇന്ത്യയുടെ (ക്രെഡായ്) 'സെറ-ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ 2017' ശ്രീമൂലം ക്ലബിൽ ആരംഭിച്ചു. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ ഏറ്റവും മികച്ച ലോക്കേഷനുകളിൽ വില്ലകളും അപ്പാർട്ട്മെൻറുകളും ആകർഷകമായ വിലകളിൽ സ്വന്തമാക്കാൻ എക്സ്പോ പ്രയോജനപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. എച്ച്.ഡി.എഫ്.സി വായ്പ്പകൾക്ക് സ്പോട്ട് അപ്രൂവൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 26ലധികം അംഗീകൃത ബിൽഡർമാരാണ് പങ്കെടുക്കുന്നത്. പ്രമുഖ ബാങ്കുകളും പ്രോപ്പർട്ടി പങ്കാളികളാണ്. 30 വരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.