എസ്​.​െഎ.യു.സി രൂപവത്​കരണത്തി​െൻറ110ാം വാർഷികം 30ന്​

തിരുവനന്തപുരം: സി.എസ്.െഎ ദക്ഷിണകേരള മഹായിടവകയുടെ നേതൃത്വത്തിൽ എസ്.െഎ.യു.സി രൂപവത്കരണത്തി​െൻറ110ാം വാർഷികവും സഭ നവീകരണത്തി​െൻറ 500ാം വാർഷികവും ഞായറാഴ്ച ആഘോഷിക്കും. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം എൽ.എം.എസ് കോമ്പൗണ്ടിൽ ബിഷപ് എ. ധർമരാജ് റസാലത്തി​െൻറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. സഭ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ അനുഗ്രഹപ്രഭാഷണം നിർവഹിക്കും. സഭ നേതൃനിരയിൽ പ്രവർത്തിച്ച 70 വയസ്സ് പൂർത്തീകരിച്ച വൈദികരെയും അൽമായരെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആദരിക്കും. അന്തരിച്ച പ്രഗല്ഭരെ അനുസ്മരിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരണ പ്രസംഗം നടത്തും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ്, ശശി തരൂർ എം.പി, മേയർ വി.കെ. പ്രശാന്ത് എന്നിവർ നിർവഹിക്കും. വിവിധതലങ്ങളിൽ ഉന്നതവിജയവും പുരസ്കാരങ്ങളും നേടിയവരെ മന്ത്രി കെ. രാജു, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ അനുമോദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.