കെ.പി.എം.എസ് സംസ്ഥാന ഓഫിസ് പുന്നല ശ്രീകുമാർ വിഭാഗത്തിന്

തിരുവനന്തപുരം: ഇരുവിഭാഗങ്ങൾ തമ്മിലെ തർക്കത്തെ തുടർന്ന് ദീർഘകാലമായി അടച്ചിട്ട നന്ദാവനെത്ത കേരള പുലയർ മഹാസഭയുടെ (കെ.പി.എം.എസ്) സംസ്ഥാന ഓഫിസ് പുന്നല ശ്രീകുമാർ വിഭാഗത്തിന് ലഭിച്ചതായി നേതാക്കൾ അറിയിച്ചു. വഞ്ചിയൂർ മുൻസിഫ് കോടതിയുടേതാണ് വിധി. 2010ൽ സംഘടന പിളർന്നതോടെ ടി.വി. ബാബു വിഭാഗം നൽകിയ കേസിനെ തുടർന്ന് പുന്നല ശ്രീകുമാർ വിഭാഗം ജനറൽ സെക്രട്ടറി പദം ഉപയോഗിക്കുന്നതിനും സംസ്ഥാന ഓഫിസിൽ കടന്ന് ഭരണം നടത്തുന്നതിനും കോടതി വിലക്കിയിരുന്നു. ഏഴുവർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് അനുകൂലമായ വിധി. കെ.പി.എം.എസി​െൻറ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 12 മുതൽ15 വരെ തൃശൂരിൽ നടക്കുമെന്നും അതിനുശേഷം ഓഫിസ് ഏറ്റെടുക്കുന്നതിന് തുടർനടപടി സ്വീകരിക്കുമെന്നും രക്ഷാധികാരി പുന്നല ശ്രീകുമാർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാജൻ, പി. ജനാർദനൻ, വി. ശിരീധരൻ, ദേവരാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.