ഓടനാവട്ടം^ചുങ്കത്തറ പാലം അപകടാവസ്ഥയിൽ

ഓടനാവട്ടം-ചുങ്കത്തറ പാലം അപകടാവസ്ഥയിൽ വെളിയം: ഓടനാവട്ടം-ചുങ്കത്തറ പാലം അപകടാവസ്ഥയിൽ. ഓയൂർ- കൊട്ടാരക്കര റോഡ് കടന്നുപോകുന്ന പാലത്തിന് അരനൂറ്റാണ്ടി​െൻറ പഴക്കമുണ്ട്. റോഡ് നവീകരിക്കുമ്പോഴെല്ലാം പാലം പുനർനിർമിക്കുമെന്ന് അധികൃതർ അറിയിക്കുമെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. ചെറിയ വാഹനം കടന്നുപോകുമ്പോൾ തന്നെ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നുണ്ട്. രണ്ട് വാഹനങ്ങൾ ഒരേസമയം പാലത്തിലൂടെ കടന്നുപോകാൻ സാധിക്കില്ല. പാലത്തി​െൻറ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച അവസ്ഥയിലാണ്. 2014ൽ ഓയൂർ-കൊട്ടാരക്കര റോഡ് നിർമിക്കുന്നതിനായി 18 കോടി സർക്കാർ അനുവദിച്ചിരുന്നു. തുകയിൽനിന്ന് പാലത്തി​െൻറ നിർമാണവും നടക്കുമെന്ന് അധികാരികൾ ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ടിപ്പർ ലോറികളുടെ അമിതവേഗം മൂലമാണ് പാലത്തിന് ബലക്ഷയം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. 40 സ്വകാര്യബസുകളും16 ഒാളം കെ.എസ്.ആർ.ടി.സി ബസും നിരവധി വാഹനങ്ങളും ദിനംപ്രതി ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഓടനാവട്ടം മേഖലയിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ; അധികൃതർ മൗനത്തിൽ വെളിയം: ഓടനാവട്ടം മേഖലയിൽ ടിപ്പർ ലോറികളുടെ അമിതവേഗം മൂലം സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിൽ. മണ്ണും പാറയുമായി സ്കൂൾ സമയത്ത് നിരത്തിലൂടെ പോകുന്ന ടിപ്പർ ലോറികളെ പിടികൂടാൻ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ഓയൂർ- കൊട്ടാരക്കര, ഓടനാവട്ടം- നെടുമൺകാവ് റോഡിലൂടെയാണ് ഇത്തരം ലോറികൾ സർവിസ് നടത്തുന്നത്. സ്കൂൾ സമയം രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ അഞ്ചു വരെയും ടിപ്പർ ലോറികൾ നിരത്തിലിറങ്ങാൻ പാടില്ലെന്ന നിയമമാണ് ലംഘിക്കുന്നത്. ലോഡുമായി അമിതവേഗത്തിൽ പോകുന്ന ടിപ്പർ ലോറികളിൽനിന്ന് പാറകൾ തെറിച്ച് റോഡിൽ വീഴുന്നത് അപകടത്തിന് കാരണമാകുന്നു. മേഖലയിൽ പാറഖനനം നിർത്തിവെച്ചുവെങ്കിലും സമീപജില്ലകളിൽനിന്നുള്ള ടിപ്പർ ലോറികളാണ് ഇതുവഴി അമിതവേഗത്തിൽ പായുന്നത്. പാസില്ലാതെ പോകുന്ന ടിപ്പർ ലോറികളുടെ എണ്ണവും വർധിച്ചുവരികയാണ്. നമ്പർപ്ലേറ്റ് ഇല്ലാതെ പാറയും മണലുമായി പോകുന്ന ടിപ്പർ ലോറികൾ പിടിക്കപ്പെട്ടാൽതന്നെ പൊലീസ് നിസ്സാരകുറ്റം ചുമത്തി വിടാറാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. കൊട്ടാരക്കര തഹസിൽദാറി​െൻറ നേതൃത്വത്തിൽ ഇത്തരം ടിപ്പർലോറികളെ പിടികൂടുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടാവാറില്ല. വെളിയം, ഓടനാവട്ടം, കരീപ്ര, നെടുമൺകാവ് മേഖലകളിൽ പ്രഭാതസവാരിക്ക് പോകുന്നവർക്കും ടിപ്പർ ലോറികളുടെ വേഗം പ്രശ്നമായിരിക്കുകയാണ്. ഓടനാവട്ടം-ചുങ്കത്തറയിൽനിന്ന് മണ്ണെടുത്ത് ടോറസ് വാഹനങ്ങൾ ജില്ലയുടെ വിവിധഭാഗങ്ങളിലേക്ക് പോകുന്നുണ്ട്. ഇടുങ്ങിയ വഴികളിലൂടെ ടോറസ് ലോറികൾ കടന്നുപോകാൻ പാടില്ലെന്ന നിയമവും പാലിക്കപ്പെടുന്നില്ല. ഇതുമൂലം ചെറിയ റോഡുകൾ ഇടിയുകയും കാൽനടയാത്രപോലും സാധിക്കാത്ത അവസ്ഥയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.