കൊല്ലം: റോട്ടറി ക്ലബ് ഒാഫ് കൊല്ലം മെട്രോയുടെ നേതൃത്വത്തിൽ വൃക്കരോഗ നിർണയ ക്യാമ്പിെൻറയും ബോധവത്കരണ സെമിനാറിെൻറയും റവന്യൂ ജില്ലാതല ഉദ്ഘാടനം 26ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണത്തിൽ നടക്കുന്ന പരിപാടി റോട്ടറി ഡിസ്ട്രിക്റ്റ്ഗവർണർ സുരേഷ് മാത്യു ഉദ്ഘാടനം ചെയ്യും. കിഡ്നി െഫഡറേഷൻ ഒാഫ് ഇന്ത്യയുടെ സഹകരണത്തോടെ മൊബൈൽ ലാബ് സ്ഥലത്തെത്തിച്ച് വൃക്കരോഗ നിർണയ ക്യാമ്പ് നടത്തും. രോഗ പ്രതിരോധ ബോധവത്കരണ സെമിനാറും ഉണ്ടായിരിക്കും. പെങ്കടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474 2748185. വാർത്തസമ്മേളനത്തിൽ അജിചന്ദ്രൻ, ഗോപകുമാർ ലോജിക്ക്, വിമൽ കുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.