പൂന്തുറ: സംസ്ഥാനത്ത് മത്സ്യോൽപാദനം കൂട്ടാന്‍ പുതിയ കർമപരിപാടികളുമായി ഫിഷറീസ് വകുപ്പ്. സംസ്ഥാനത്ത് പ്രതിദിന മത്സ്യ ഉപയോഗം കുത്തനെ കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തര മേഖലയില്‍ മത്സ്യോൽപാദനം കൂട്ടാനുള്ള കര്‍മപരിപാടികള്‍ ഫിഷറീസ് വകുപ്പ് ആവിഷ്കരിക്കുന്നത്. കേരളത്തിെൻറ മത്സ്യ ഉപയോഗത്തിെൻറ 50 ശതമാനവും അന്യസംസ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്. അത്തരത്തിലെ മത്സ്യങ്ങളില്‍ അമിതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായും കെണ്ടത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മേഖലയില്‍ മത്സ്യോൽപാദനം വർധിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചത്. നശിച്ചുപോയ ജലാശയ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുക, തീരക്കടലില്‍ കൃത്രിമപാരുകള്‍ നിക്ഷേപിക്കുന്നതിനും തദ്ദേശീയ മത്സ്യങ്ങളുടെ വംശനാശം തടയുന്നതിന് ചെറുകിട മത്സ്യകര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങിയ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ജലാശയ ആവാസ്ഥവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള കർമപരിപാടികള്‍ തയാറാക്കി നടപ്പാക്കുന്നതിന് വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിയെ നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൗ സാമ്പത്തികവര്‍ഷം 30 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് ഫിഷറീസ് വകുപ്പ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. കടലിെൻറ അടിത്തട്ടില്‍ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വർധിപ്പിക്കാനാണ് ശ്രമം. വര്‍ഷങ്ങളായി സംസ്ഥാനത്തിെൻറ മത്സ്യമേഖലയില്‍ ഫിഷറീസ് വകുപ്പിെൻറ കാര്യമായ ഇടപെടല്‍ ഇല്ലാത്തത്കാരണം കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സംസ്ഥാനത്തിെൻറ മത്സ്യസമ്പത്ത് കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യഗവേഷണ കേന്ദ്രത്തിെൻറ പഠനത്തില്‍ വ്യക്തമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിെൻറ ഇടപെടല്‍ കാര്യക്ഷമമല്ലാത്തതാണ് ഗുരുതരമായ പ്രതിസന്ധിക്ക് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ ചൂട്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തിെൻറ കടലില്‍നിന്ന് വ്യാപകമായി ചെറുമത്സ്യങ്ങളുടെ അമിത ചൂഷണം, അശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍ എന്നിവയാണ് മത്സ്യലഭ്യത കുറയാനുള്ള പ്രധാന കാരണം. നിരോധിത പെലാജിക് ട്രോള്‍ നെറ്റുകള്‍ ഉപയോഗിച്ച് മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ വാരുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. ഇതാണ് സംസ്ഥാനത്തെ മത്സ്യസമ്പത്ത് ഗണ്യമായി കുറയാനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് മാത്രം മൂവായിരത്തിലേറെ ബോട്ടുകള്‍ പെലാജിക് നെറ്റുകള്‍ ഉപയോഗിച്ച് തീരക്കടല്‍ കടന്ന് മത്സ്യബന്ധനം നടത്തുന്നുണ്ട്. 14 ഇനം ചെറുമത്സ്യങ്ങളെ പിടിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചിട്ട ുണ്ട.് ഇത് മുഖവിലക്കെടുക്കാതെയാണ് വ്യാപകമായ നിയമലംഘനം നടക്കുന്നത്. സി.എം.എഫ്.ആർ.ഐയുടെ പഠനത്തില്‍ കാലാവസ്ഥ വ്യതിയാനവും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. അഷ്ടമുടിക്കായല്‍, വേമ്പനാട്ട് കായല്‍, പൂവാർ തുടങ്ങിയ ജലാശയങ്ങളില്‍ കൂടുതല്‍ കണ്ടല്‍കാടുകള്‍ െവച്ച് പിടിപ്പിച്ച് മത്സ്യങ്ങളുടെ ആവസ്ഥവ്യവസ്ഥ ഉണ്ടാക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്. കരിമീന്‍ ഉൾപ്പെെടയുള്ള ഓട്ടേറെയിനം മത്സ്യങ്ങളുടെ പ്രജനനത്താവളങ്ങളും ഇത്തരം പ്രദേശങ്ങളാണ്. ഉള്‍നാടന്‍ മത്സ്യോൽപാദനത്തിന് മാത്രമായി 48.88 കോടിരൂപയുടെ ഭരണാനുമതി ഇൗ വര്‍ഷം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.