കുത്തുകല്ലിൻമൂട്​ ^പനവിള റോഡിലെ ഗതാഗത തടസ്സം പരിഹരിക്കണം

കുത്തുകല്ലിൻമൂട് -പനവിള റോഡിലെ ഗതാഗത തടസ്സം പരിഹരിക്കണം തിരുവനന്തപുരം: കളിപ്പാൻകുളം വാർഡിലെ കുത്തുകല്ലിൻമൂട് മുതൽ പനവിള റോഡ് വരെയുള്ള സ് ഥലങ്ങളിലെ ഗതാഗത തടസ്സം അടിയന്തരമായി പരിഹരിക്കണം. കുത്തുകല്ലിൻമൂട് ജങ്ഷനിൽ സ് ഥിതിചെയ്യുന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളെ കൊണ്ടുവരുന്ന ഇരുചക്രവാഹനങ്ങളും റോഡിൽ പാർക്ക് ചെയ്യുന്നതുകാരണം പലപ്പോഴും ഇൗ വഴിയുള്ള യാത്ര ദുരിതമാണ്. രാവിലെയും വൈകീട്ടും സ്കൂൾ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതുമൂലം കാൽനടയാത്ര പോലും ദുരിതമാണ്. പരിഹാരമായി സ്കൂൾ വളപ്പിൽവരുന്ന വാഹനങ്ങൾ കുത്തുകല്ലിൻമൂട് ജങ്ഷനിലോ മാർക്കറ്റ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം. അതോടൊപ്പം ഇൗ സമയങ്ങളിൽ സെക്യൂരിറ്റിയെയോ പൊലീസിനെയോ നിയോഗിച്ച് യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം. സെക്രട്ടറി കല്ലാട്ടുനഗർ െറസിഡൻറ്സ് അസോസിയേഷൻ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കണം കാട്ടാക്കട ഡിപ്പോയിൽനിന്ന് വർഷങ്ങളായി സർവിസ് നടത്തിക്കൊണ്ടിരിക്കുന്ന കാട്ടാക്കട-പാങ്കാവ് കെ.എസ്.ആർ.ടി.സി ബസ് ഇപ്പോൾ ഷെഡ്യൂൾ വെട്ടിക്കുറച്ച് ചില ദിവസങ്ങളിൽ മാത്രമാണ് സർവിസ് നടത്തുന്നത്. ഇതുമൂലം വിദ്യാർഥികളും യാത്രക്കാരും വളരെയധികം യാത്രാക്ലേശം അനുഭവിക്കുകയാണ്. ഡിപ്പോയിൽനിന്ന് അഞ്ച് സർവിസുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാങ്കാവ്, വലിയകുന്ന്, തോട്ടുംപുറം, വട്ടവിള തുടങ്ങിയ ആദിവാസി സെറ്റിൽമ​െൻറിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഇൗ സർവിസ്. അശാസ്ത്രീയമായി ഷെഡ്യൂൾ വെട്ടിക്കുറച്ച് സർവിസ് നിർത്തലാക്കുന്ന അധികൃതർക്കെതിരെ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ പരാതി നൽകിയിട്ടും ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തം കാരണം ഷെഡ്യൂൾ പുനഃസ്ഥാപിച്ചിട്ടില്ല. അവധി ദിവസങ്ങളിൽ ഉൾപ്പെടെയുള്ള ദിവസത്തെ ഷെഡ്യൂൾ വെട്ടിക്കുറച്ചത് പുനഃപരിശോധിച്ച് അടിയന്തരമായി സർവിസ് നടത്താൻ ബന്ധപ്പെട്ട അധികാരികൾ മുൻകൈയെടുക്കണം. എ. ഷാഹുൽഹമീദ് പാങ്കാവ്, ഉത്തരംകോട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.