ദേവനീരം ശുദ്ധജല പദ്ധതി ഉദ്ഘാടനം

വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ക്ഷേത്ര അഡ്വൈസറി കമ്മിറ്റി നിർമിച്ച ദേവനീരം ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ക്ഷേത്രത്തിൽ നിർമിച്ച മിനി സ്റ്റേജി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. അഡ്വൈസറി കമ്മിറ്റി ഭാരവാഹികളായ മാണിക്കമംഗലം ബാബു, പി. വാമദേവൻ പിള്ള, വയ്യേറ്റ് ബി. പ്രദീപ്, എം. മണിയൻപിള്ള, എം.വി. സോമൻ, വയ്യേറ്റ് അനിൽകുമാർ, കോണത്ത് ശശി, വിജയൻ, അജയൻ, ഗീതാ റാണി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.