ദലിത് യുവാവിനെ പൊലീസ്​ മർദിച്ചവശനാക്കിയതായി പരാതി

കൊല്ലം: ബൈക്കിടിച്ച കേസിലെ പരാതിക്കാരനായ ദലിത് യുവാവിനെ പൊലീസ് സ്റ്റേഷനിൽ എസ്.െഎയും എ.എസ്.െഎയും മർദിച്ചവശനാക്കിയതായി പരാതി. ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും ഭർത്താവിനെ മർദിക്കുന്നുവെന്നറിഞ്ഞ് സ്റ്റേഷനിലെത്തിയ ഭാര്യയെ മുടിക്ക് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവാണ് തന്നെയും ഭാര്യയെയും പൊലീസ് മർദിച്ചതായി കാണിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, പട്ടികജാതി-വർഗ കമീഷൻ എന്നിവർക്ക് പരാതി നൽകിയത്. കിളികൊല്ലൂർ പൊലീസ് എസ്.െഎ പ്രശാന്ത്, അഡീഷനൽ എസ്.ഐ സുദർശന ബാബു എന്നിവർക്കെതിരെയാണ് പരാതി. ഈമാസം 13നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം പുന്തലത്താഴം വടക്കേവിള സർവിസ് സഹകരണ ബാങ്കിന് മുന്നിൽ വെച്ച് ബിജുവി​െൻറ കാലിൽ കടപ്പാക്കട വേപ്പാലുംമൂട് സ്വദേശി ഫിലിപ്പി​െൻറ ബൈക്ക് ഇടിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് പൊലീസ് എത്തുകയും ബിജുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കിളികൊല്ലൂർ സ്‌റ്റേഷനിൽ എത്തിച്ച ബിജുവിനെ എസ്.െഎയും സംഘവും മർദിക്കുകയായിരുന്നത്രെ. ബിജുവിനെ പൊലീസ് പിടിച്ചതറിഞ്ഞ് സ്റ്റേഷനിൽ വിളിച്ച ബിജുവി​െൻറ അനിയൻ വിനോദിനോട് കേസൊന്നുമില്ലെന്നും ജാമ്യത്തിൽ വിടാമെന്നും അറിയിച്ചു. വിനോദ് സ്റ്റേഷനിൽ എത്തിയപ്പോൾ മർദനമേറ്റ പാടുകൾ ബിജു കാണിക്കുകയും പട്ടികജാതി പീഡനത്തിന് കേസ് കൊടുക്കണമെന്ന് പറയുകയും ചെയ്തു. ഇതുകേട്ട പൊലീസുകാരൻ എസ്.െഎയെ വിവരമറിയിച്ചു. തുടർന്ന് ബിജുവി​െൻറ കാലിൽ തട്ടിയ ബൈക്കി​െൻറ ഉടമസ്ഥൻ ഫിലിപ്പിെന സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും നിർബന്ധിച്ച് പരാതിയെഴുതി വാങ്ങുകയുമായിരുന്നു. പിന്നീട് കടുത്ത വകുപ്പുകൾ എഴുതിച്ചേർത്ത് 13ന് രാത്രി തന്നെ റിമാൻഡ് ചെയ്തത്രെ. തുടർന്ന് 18ന് ജാമ്യം ലഭിച്ചപ്പോൾ കടുത്ത ശരീരവേദനയെ തുടർന്ന് ബിജുവിനെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയായ ബിജുവിനെ ജാതിപ്പേര് വിളിച്ചാണ് മർദിച്ചതെന്നും ബിജുവിനെ മർദിക്കുന്നതറിഞ്ഞ് സ്റ്റേഷനിലെത്തിയ ഭാര്യ ലേഖയെ അഡീഷനൽ എസ്.ഐ സുദർശന ബാബു തലമുടിക്ക് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. മർദനം നടന്നിട്ടില്ലെന്നും ഫിലിപ്പെന്ന യുവാവി​െൻറ പരാതിയെ തുടർന്ന് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമാണ് ചെയ്തതെന്നും എസ്.െഎ പ്രശാന്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.