കൊല്ലം: റോട്ടറി ക്ലബ് ഒാഫ് കൊല്ലം മെട്രോയുടെ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡൻറായി അജിചന്ദ്രൻ, സെക്രട്ടറിയായി വിമൽകുമാർ, ട്രഷററായി അമീൻ ഷെരീഫ് എന്നിവരാണ് ചുമതലയേറ്റത്. നടൻ സാജൻസൂര്യ വൊക്കേഷനൽ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി. ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ശ്രീനിവാസൻ നിർവഹിച്ചു. കൊല്ലം: റോട്ടറി ക്ലബ് ഒാഫ് കൊല്ലം െറസിഡൻസിയുടെ പ്രസിഡൻറായി മദനൻപിള്ളയും സെക്രട്ടറിയായി ഷിബു റാവുത്തറും ചുമതലമേറ്റു. റോട്ടറി മുൻകാല ഡിസ്ട്രിക്ട് ഗവർണർ കെ.പി. രാമചന്ദ്രൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. അസി. ഗവർണർ ഗോപകുമാർ 'ക്രോണിക്കൽ ഇൻസ്റ്റലേഷൻ സ്പെഷൽ ബുള്ളറ്റിൻ' പ്രകാശനംചെയ്തു. ക്ലബിെൻറ സർജൻറ് ആൻഡ് ആം ആയി ജവാദ് ഹുസൈനെ തെരഞ്ഞെടുത്തു. കൊല്ലം പാലത്തറ ഹെൽത്ത് സെൻററിലെ വാർഡിലേക്ക് ആവശ്യമായ കിടക്കവിരിപ്പുകൾ ഡിസ്ട്രിക്ട് പ്രോജക്ടായ ഹോപ്പിെൻറ ചെയർമാൻ ശ്രീനിവാസനും കെ.പി. രാമചന്ദ്രൻനായരും കൈമാറി. പത്മകുമാർ, ഗിരീഷ് കേശവൻ എന്നിവർ വൃക്ഷത്തൈ വിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.