ഒരുക്കം പൂർത്തിയായി; പിതൃതർപ്പണം ഇന്ന്​ തുടങ്ങും

കൊല്ലം: കർക്കടക വാവുബലിയോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിൽ പിതൃതർപ്പണത്തിനുള്ള ഒരുക്കം പൂർത്തിയായി. ബലിതർപ്പണ ചടങ്ങുകൾ ശനിയാഴ്ച വൈകീട്ട് ആരംഭിച്ച് 23ന് വൈകീട്ട് സമാപിക്കും. ചിലയിടങ്ങളിൽ 23ന് പുലർച്ചെ ആരംഭിച്ച് വൈകുന്നേരത്തോടെ സമാപിക്കും. ജില്ലയിലെ പ്രധാന സ്നാനഘട്ടവും പതിനായിരങ്ങൾ ബലിതർപ്പണത്തിന് എത്തുന്ന സഥലവുമായ തിരുമുല്ലവാരത്ത് ഒരുക്കം പൂർത്തീകരിച്ച് കഴിഞ്ഞു. കോർപറേഷ​െൻറ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങളും മറ്റും പൂർത്തിയായതായി മേയർ വി. രാജേന്ദ്രബാബു അറിയിച്ചു. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ വെളിച്ചം എത്തിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി. ഇവിടെ പൊലീസ് ഗതാഗത നിയന്ത്രണം അടക്കം പൊലീസ് വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലി ചടങ്ങുകൾക്കുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മുൻവർഷങ്ങളെക്കാളും കൂടുതൽ ബലിപ്പുരകൾ ക്രമീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ബലിതർപ്പണ ചടങ്ങുകൾ ഇവിടെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.