ഭാവന ഗ്രന്​ഥശാല രജതജൂബിലി

കാട്ടാക്കട: പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാ സാംസ്കാരിക കേന്ദ്രത്തി​െൻറ രജത ജൂബിലി സമ്മേളനം സ്പീക്കർ ശ്രീരാമകൃഷണൻ ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രാജേഷ് കൃഷ്ണൻ സ്വാഗതവും ഗംഗൻ നന്ദിയും പറഞ്ഞു. സി.കെ. നാണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തൃശീലൻ, ഉഷകുമാരി, ബി. സുകുമാരൻ, സോമൻ നായർ, യു. അനിൽ കുമാർ, രാജേഷ് പ്രദീപം എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂഴനാട് സോമൻ നായരെ ആദരിച്ചു. മികച്ച പ്രവർത്തനം കാഴ്ചെവച്ച പൂവച്ചൽ വി.എച്ച്.എസ്.എസ്, ജനാർദനപുരം എച്ച്.എസ്.എസ് സ്കൂളുകളിലെ എൻ.എസ്.എസ് യൂനിറ്റുകൾക്ക് സ്പീക്കർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.