എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ

കിളിമാനൂര്‍: സ്ത്രീ പീഡന ആരോപണം നേരിടുന്ന കോവളം എം.എല്‍.എ എം. വിന്‍സ​െൻറ് രാജിവെക്കണമെന്നും പൊലീസ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കിളിമാനൂര്‍ ടൗണില്‍ സി.പി.എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ല സെക്രേട്ടറിയറ്റംഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനില്‍ കുമാർ അധ്യക്ഷതവഹിച്ചു. വനിതാ നേതാക്കളായ എസ്. രാജലക്ഷ്മി അമ്മാള്‍, എസ്. സിന്ധു, എസ്. പുഷ്പലത, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ. രാജേന്ദ്രന്‍, എൻ. പ്രകാശ്, ടി.എന്‍. വിജയന്‍, എം. മൈതീന്‍കുഞ്ഞ്, വിവിധ ലോക്കല്‍ സെക്രട്ടറിമാരായ ഇ. ജലാല്‍, എസ്. മധുസൂദനക്കുറുപ്പ്, ഷാനവാസ്, എന്‍. രവീന്ദ്രന്‍ഉണ്ണിത്താന്‍, കെ.എസ്.കെ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എ. ഗണേശന്‍, ജെ. ജിനേഷ്, ആര്‍.എസ്. രമേശ്, ആര്‍. ലെനിന്‍, കര്‍ഷകസംഘം ഏരിയ സെക്രട്ടറി എസ്. ഹരിഹരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം ജി. വിജയകുമാര്‍ സ്വാഗതവും പഴയകുന്നുമ്മേല്‍ ലോക്കല്‍ സെക്രട്ടറി ആര്‍.കെ. ബൈജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.