ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിെൻറ ചുള്ളിമാനൂർ ശാഖയുടെ 12 മണിക്കൂർ പ്രവർത്തനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജന പ്രധിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ ആനാട് ഫാർമേഴ്സ് ബാങ്കിനുമുന്നിൽ . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആർ. അജയകുമാറിെൻറ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സ്ഥിതിചെയ്യുന്ന വാർഡിലെ പഞ്ചായത്ത് മെമ്പറെയോ, യോഗം നടക്കുന്ന വാർഡിലെ മെമ്പറെയോ, ഹെഡ്ഓഫിസ് സ്ഥിതിചെയ്യുന്ന വാർഡിലെ പഞ്ചായത്ത് മെമ്പറെയോ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളേയോ സംസ്ഥാന സഹകരണ മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഒഴിവാക്കുകയും ഈ പ്രദേശവുമായി ബന്ധമില്ലാത്ത ജനപ്രധിനിധികളെ ഉൾപ്പെടുത്തുകയും ചെയ്തത് രാഷ്ട്രീയ േപ്രരിതമാണെന്ന് ആനാട് സുരേഷ് ആരോപിച്ചു. നാട്ടിലെ ജനപ്രതിനിധികളെ ഒഴിവാക്കിയത് ബാങ്ക് ഭരണസമിതിയുടെ ഏകാധിപത്യ പ്രവണതയ്ക്ക് തെളിവാണെന്ന് ഉപവാസസമരം അനുഷ്ഠിച്ച ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട്ജയൻ പറഞ്ഞു. വേട്ടമ്പള്ളി സനൽ പുത്തൻ പാലം ഷഹീദ്, ചുള്ളിമാനൂർ അക്ബർ ഷാ, സിന്ധു, മൂഴി സുനിൽ, ആർ.ജെ.മഞ്ചു പാർട്ടി നേതാക്കളായ ആനാട് ഷഹീദ്, അഡ്വ.എം. മുജീബ്, എം.എൻ. ഗിരി, കെ. ശേഖരൻ, അരുരാജ്, വഞ്ചുവം അമീർ, ആനാട് രാജൻ, ജി. ചിത്രരാജൻ, കുളപ്പള്ളി സുനിൽ, നാഗച്ചേരി നന്ദു, മന്നൂർക്കോണം രതീഷ്, പുത്തൻപാലം ബിജു എന്നിവർ സംസാരിച്ചു. ചാന്ദ്രദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു നെടുമങ്ങാട്: വേങ്കവിള രാമപുരം ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിെൻറയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നടന്നു. പി.ടി.എ പ്രസിഡൻറ് എ. അനിലിെൻറ അധ്യക്ഷതയിൽ ഡോ. ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ജി.എസ് ജയചന്ദ്രൻ, ഷാജികുമാർ, ജിതിൻ, രഞ്ജിത രാഘവൻ, രജനി തുടങ്ങിയവർ സംസാരിച്ചു. വെള്ളൂർക്കോണം ഗവ.എൽ.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടന്നു. വിദ്യാർഥികൾ തയാറാക്കിയ ചാന്ദ്രദിന പതിപ്പ് ഹെഡ്മിസ്ട്രസ് കുമാരി സുമ പ്രകാശനം ചെയ്തു. കാപ്ഷൻ വേങ്കവിള രാമപുരം ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിെൻറയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഡോ. ചായം ധർമ്മരാജൻ നിർവഹിക്കുന്നു ഓവർടൈം ശമ്പളം നൽകിയില്ല: വാട്ടർ അതോറിറ്റി എ.എക്സ്.ഇ യെ തടഞ്ഞുെവച്ചു നെടുമങ്ങാട്: ഓവർടൈം ശമ്പളം നൽകിയില്ലന്നാരോപിച്ച് വാട്ടർ അതോറിറ്റിയിലെ ജീവനക്കാർ അരുവിക്കര അസി.എക്സിക്യുട്ടീവ് എൻജിനീയറെ മണികൂറുകളോളം തടഞ്ഞുെവച്ചു. നൂറോളം വരുന്ന പ്ലമ്പർപമ്പ് ഓപ്പറേറ്റർ അടക്കമുള്ള ജീവനക്കാരാണ് ഓവർടൈം ശമ്പളത്തിനായി എ.എക്സ്.ഇ യെതടഞ്ഞുവച്ചത്. മൂന്നു മാസമായി തങ്ങൾക്ക് ലഭിക്കേണ്ട ഓവർടൈം ജോലിയുടെ ശമ്പളത്തിനുള്ള ബില്ല് തയാറാക്കുന്നില്ലന്നാരോപിച്ചായിരുന്നു തടഞ്ഞുവച്ചത്.വൈകിട്ടോളം സമരം നീണ്ടുനിന്നു.ഒടുവിൽ വാട്ടർ അതോറിറ്റി എം.ഡി യുടെ നിർദേശാനുസരണം ഈ ശമ്പളം നൽകാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.