രാമനുണ്ണിക്കും ദീപ നിശാന്തിനും നേരെയുള്ള ഭീഷണി അപലപനീയം -സുധീരൻ തിരുവനന്തപുരം: കെ.പി. രാമനുണ്ണിക്കും ദീപ നിശാന്തിനും നേരെയുള്ള ഭീഷണി അങ്ങേയറ്റം അപലപനീയമാണെന്ന് വി.എം. സുധീരൻ. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഭീഷണിയിലൂടെ നിശ്ശബ്ദരാക്കാനുള്ള ഫാഷിസ്റ്റ് ശൈലിക്കെതിരെ മതേതരകേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അസഹിഷ്ണുതയുടെ വക്താക്കളായ ക്ഷുദ്രശക്തികള്‍ക്കുമേല്‍ ശക്തവും ഫലപ്രദവുമായ നിയമനടപടികള്‍ സ്വീകരിച്ച് അമര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുെന്നന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.