'പോക്​സോ' കൂടുതൽ കേസുകൾ ​റൂറൽ പൊലീസ്​ പരിധിയിൽ

കൊല്ലം: കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള 'പോക്സോ'(പ്രൊട്ടക്ഷൻ ഒാഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്) നിയമപ്രകാരമുള്ള കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ. 2017 ജനുവരി മുതൽ മേയ്് വരെയുള്ള പൊലീസി​െൻറ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇൗ കാലയളവിൽ റൂറൽ പരിധിയിൽ 67 കേസുകളും സിറ്റി പൊലീസ് പരിധിയിൽ 55 കേസുകളുമാണ് പോക്സോ പ്രകാരം രജിസ്റ്റർ ചെയ്തത്. ജനുവരിയിൽ സിറ്റി, റൂറൽ പൊലീസ് പരിധികളിൽ നാല് വീതം കേസുകൾ രജിസ്റ്റർ ചെയ്തത് ഫെബ്രുവരി മുതൽ വർധിച്ചു. ഫെബ്രുവരിയിൽ റൂറലിൽ പത്തും സിറ്റിയിൽ ഏഴും ആയി കേസുകൾ ഉയർന്നു. മാർച്ചിൽ മാത്രം റൂറലിൽ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് പരിധിയിൽ ഇൗ കാലയളവിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തു. ഏപ്രിൽ, മേയ് മാസങ്ങളിൽ സിറ്റിയിൽ 12 വീതം പോസ്കോ കേസുകളിൽ നടപടിയെടുത്തു. ഇൗ മാസങ്ങളിൽ റൂറലിലെ കേസുകളുടെ എണ്ണം യഥാക്രമം 15ഉം 13 ഉം ആയിരുന്നു. 2015-16 വർഷത്തെ കണക്കുകൾ പ്രകാരം സിറ്റി, റൂറൽ പരിധികളിൽ കേസുകളുടെ എണ്ണം 68 ഉം 67 ഉം ആയിരുന്നു. പോക്സോ പ്രകാരമുള്ള കേസുകളുടെ വിവരങ്ങൾ സ്റ്റേറ്റ് ക്രൈം െറക്കോഡ്സ് ബ്യൂറോ, ജില്ല ക്രൈം റെേക്കാഡ്സ് ബ്യൂേറാ എന്നിവക്കൊപ്പം സംസ്ഥാന ബാലവകാശ കമീഷനും ശേഖരിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ഇതിനായി ഇവിടങ്ങളിലെ പൊലീസ് ഉേദ്യാഗസ്ഥരുടെ യോഗം കമീഷൻ വിളിച്ചുചേർത്തിരുന്നു. കേസുകളുടെ വിവരശേഖരണത്തിനായി കമീഷൻ നേരത്തേ തയാറാക്കിയ പ്രഫോർമ പരിഷ്കരിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്ത് പുതിയത് തയാറാക്കുകയും ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.