സ്വകാര്യ ആശുപത്രികളിൽ വേതനതോത്​ നിശ്​ചയിക്കണം ^സി.പി. ജോൺ

സ്വകാര്യ ആശുപത്രികളിൽ വേതനതോത് നിശ്ചയിക്കണം -സി.പി. ജോൺ തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താൻ ഓരോസ്ഥാപനത്തിലും വേതനതോത് നിശ്ചയിക്കണമെന്ന് സി.എം.പി ജന.സെക്രട്ടറി സി.പി. ജോണ്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഓരോ ആശുപത്രിയിലും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് അനുബന്ധ ജീവനക്കാര്‍ക്കുമുള്ള വേതനം ആനുപാതികമാക്കണം. ആരോഗ്യവകുപ്പല്ല, തൊഴില്‍വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ആരോഗ്യമേഖലയില്‍ അടിമപ്പണിയാണ് നടക്കുന്നത്. നഴ്‌സുമാർ അടിമകളും ഡോക്ടര്‍മാരെല്ലാം ഉടമകളുമാണെന്ന നിലയാണുള്ളത്. ഡോക്ടര്‍മാര്‍ക്ക് എത്ര ഉയര്‍ന്ന വേതനം നല്‍കുന്നതിനോടും വിയോജിപ്പില്ല. എന്നാല്‍ അതിന് ആനുപാതികമായി നഴ്‌സുമാര്‍ക്കും ലഭ്യമാക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുത്താല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സഹകരിക്കേണ്ടതായിവരും. ആഗസ്റ്റ് മൂന്നാംവാരത്തിൽ െപാതുജനാരോഗ്യ സംരക്ഷണ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും സി.പി. ജോൺ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.