കൊല്ലം: മാലിന്യമുക്ത കേരളം യാഥാർഥ്യമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ. മാലിന്യ സംസ്കരണ ശുചിത്വ യജ്ഞവുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് ഐ.ടി ഹാളിൽ ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാരുടെ ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 'മാലിന്യത്തിൽനിന്ന് സ്വാതന്ത്യ' പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചിട്ടയായ മുന്നൊരുക്കം നടത്തണം. വെള്ളിയാഴ്ച നടക്കുന്ന ജില്ലതല റിസോഴ്സ് പഴ്സൺമാരുടെ പരിശീലനത്തോടെ കർമപരിപാടിക്ക് തുടക്കമാകും. ജില്ലതല പരിശീലനം ലഭിക്കുന്നവർ 24, 25 തീയതികളിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലെ ഉദ്യോഗസ്ഥർക്കും ആർ.പി മാർക്കും പരിശീലനം നൽകും. ബ്ലോക്ക്തലത്തിൽ പരിശീലനം ലഭിക്കുന്ന ആർ.പിമാരാകും ഭവന സന്ദർശനത്തിനിറങ്ങുന്ന സംഘങ്ങളെ പരിശീലിപ്പിക്കുക. ഇതിെൻറ ഉത്തരവാദിത്തം അതത് തലങ്ങളിലെ സെക്രട്ടറിമാർക്കായിരിക്കും. 26ന് മുമ്പ് വാർഡുതല സാനിറ്റേഷൻ സമിതി വിളിച്ചുചേർക്കണം. വാർഡുതല സാനിറ്റേഷൻ സമിതിയിലാണ് ഭവന സന്ദർശനത്തിനുള്ള സംഘങ്ങളെ തീരുമാനിക്കേണ്ടത്. ആഗസ്റ്റ് ആറ് മുതൽ 13 വരെ ഭവന സന്ദർശനവും വിവരശേഖരണവും ബോധവത്കരണവും നടത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ശുചിത്വ മിഷൻ ജില്ല ഫാക്കൽറ്റി ആശ ജോസ് മാലിന്യ സംസ്കരണത്തെക്കുറിച്ച് ക്ലാെസടുത്തു. ദാരിദ്യ്ര ലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ എ. ലാസർ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ജി. സുധാകരൻ, പ്ലാനിങ് ഓഫിസർ ആർ. മണിലാൽ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ പി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. വാഹന പരിശോധന: 3,84,500 രൂപ പിഴ ഈടാക്കി * 562 വാഹനങ്ങൾക്കെതിരെ നടപടി കൊല്ലം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ 562 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ആർ.ടി.ഒ ആർ. തുളസീധരൻപിള്ള അറിയിച്ചു. നിയമലംഘനം നടത്തിയവരിൽനിന്ന് 3,84,500 രൂപ പിഴയായി ഈടാക്കി. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 162 പേർക്കെതിരെ നടപടി സ്വീകരിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്ത 35 പേർ, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ച 20 പേർ, ലൈസൻസ് ഇല്ലാത്ത 64 പേർ, അധിക ശബ്ദമുണ്ടാക്കുന്ന ഹോൺ ഉപയോഗിച്ച 32 പേർ എന്നിവരെയും നടപടിക്ക് വിധേയരാക്കി. പരിശോധനയിൽ 56 ടിപ്പർ വാഹനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനും അധിക ഭാരംകയറ്റി വാഹനം ഓടിച്ചതിനും എട്ടു പേരുടെ ൈഡ്രവിങ് ലൈസൻസ് റദ്ദാക്കി. ദക്ഷിണമേഖല ട്രാൻസ്പോർട്ട് കമീഷണർ സി.കെ. അശോകെൻറ നിർദേശപ്രകാരമാണ് വാഹന പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.