ചെറുവള്ളി എസ്‌റ്റേറ്റ് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം -വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം അനധികൃതമായി കൈവശം വെച്ച് ഗോസ്പല്‍ ഏഷ്യക്ക് മറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയുന്നതിനുപകരം ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ഇപ്പോഴത്തെ കൈവശക്കാരായ ഗോസ്‌പല്‍ ഏഷ്യക്ക് ഈ ഭൂമിയില്‍ ഉടമസ്ഥാവകാശം ഇല്ല. ഹൈകോടതിയില്‍ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായിരിക്കും ഗോസ്പല്‍ ഏഷ്യക്ക് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം. ഇത് ഗോസ്പല്‍ ഏഷ്യയും ഹാരിസണും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.