വീട്ടുനമ്പറിനായി അലച്ചിൽ; ആത്മഹത്യ ഭീഷണിയുമായെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു ഒടുവിൽ പഞ്ചായത്ത് ഡയറക്ടറേറ്റിൽനിന്ന് ഉദ്യോഗസ്ഥരെത്തി നമ്പർ നൽകി

പടം.... ആര്യനാട്: വീടിന് നമ്പർ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യാൻ കയറുമായെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു. സംഭവമറിഞ്ഞ് പഞ്ചായത്ത് ഡയറക്ടറേറ്റിൽനിന്ന് ഉദ്യോഗസ്ഥരെത്തി നമ്പർ നൽകി. ആര്യനാട് പഞ്ചായത്ത് ഓഫിസിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കാനക്കുഴി പള്ളിമുക്ക് എസ്.ജെ. ഭവനിൽ ജെസീന്തയാണ് (35) ആത്മഹത്യ ഭീഷണിയുമായി എത്തിയത്. പഞ്ചായത്ത് ഒാഫിസിൽ നിരവധിതവണ കയറിയിറങ്ങിയിട്ടും ഇവർക്ക് കെട്ടിട നമ്പർ ലഭിച്ചില്ല. വ്യാഴാഴ്ച എത്തിയപ്പോൾ കയറും കൈയിൽ കരുതിയിരുന്നു. സെക്രട്ടറിയില്ലെന്ന് അറിയിച്ചതോടെ ഇവർ കുഴഞ്ഞുവീണു. സംഭവം അറിഞ്ഞ് സി.പി.എം-ബി.ജെ.പി നേതാക്കൾ സ്ഥലത്തെത്തി വിഷയം ഏറ്റെടുത്ത് ബഹളമുണ്ടാക്കി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാമില ബീഗവും സ്ഥലത്തെത്തി നേതാക്കളുമായി ചർച്ചനടത്തി. ഉന്നത ഉദ്യോഗസ്ഥർ ആരെങ്കിലുമെത്തി പരാതി പരിഹരിക്കണം എന്നായിരുന്നു ആവശ്യം. തുടർന്ന് രണ്ടരയോടെ പഞ്ചായത്ത് ഡയറക്ടറേറ്റിൽനിന്ന് അസി. ഡയറക്ടറുടെ ചുമതലയുള്ള ത്രേസ്യാമ്മ ആൻറണി, സീനിയർ സൂപ്രണ്ട് അരവിന്ദാക്ഷൻ എന്നിവർ സ്ഥലത്തെത്തി പരാതി പരിശോധിച്ച് ജസീന്തക്ക് കെട്ടിട നമ്പർ അനുവദിച്ച ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.