കർക്കടക വാവുബലി; ആലോചന യോഗം ചേർന്നു

കൊല്ലം: പരവൂർ കോങ്ങാൽ പനമൂട് കുടുംബമഹാദേവർ ക്ഷേത്രത്തിൽ കർക്കടക വാവുബലി മുന്നൊരുക്കവും സുരക്ഷക്രമീകരണങ്ങളും സജ്ജമാക്കുന്നതി​െൻറ ഭാഗമായി ജി.എസ്. ജയലാൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഗതാഗത ക്രമീകരണങ്ങൾക്കും സുരക്ഷ ക്രമീകരണങ്ങൾക്കും ആവശ്യമായ പൊലീസിനെ ഏർപ്പെടുത്തുന്നതിനും ലൈഫ് ഗാർഡുമാരുടെ സേവനം ലഭ്യമാക്കുന്നതിനും തീരുമാനമായി. മെഡിക്കൽ ടീമി​െൻറ സേവനം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് അധികൃതർക്കും തീരദേശ മേഖലയിൽ സുരക്ഷ നിരീക്ഷണം ശക്തമാക്കുന്നതിന് കോസ്റ്റൽ പൊലീസിനും നിർദേശം നൽകി. ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിൽ കാമറ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും. ബലിതർപ്പണത്തിനെത്തുന്ന ജനങ്ങൾ പൊലീസി​െൻറയും ക്ഷേത്ര ഭാരവാഹികളുടെയും നിർദേശങ്ങൾ അനുസരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ചാത്തന്നൂർ പൊതുമരാമത്ത് െഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ പി.ആർ. ഗോപാലകൃഷ്ണൻ, എ.സി.പി ജവഹർ ജനാർദൻ, കൊല്ലം തഹസിൽദാർ സാജിത ബീഗം, വിവിധ വകുപ്പ് പ്രതിനിധികൾ, ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.