തിരുവനന്തപുരം: 2017--18 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെൻറ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്മെൻറ് സംവിധാനത്തിലൂടെ ഇതുവരെയും ഒരു കോളജിലും പ്രവേശനം ലഭിക്കാത്തതും എന്നാൽ, ഈ സപ്ലിമെൻററി അലോട്ട്മെൻറിൽ പുതുതായി അലോട്ട്മെൻറ് ലഭിക്കുകയും ചെയ്തവർ അഡ്മിഷൻ ഫീസ് അടക്കുന്നതിനുള്ള ചെല്ലാൻ പ്രിൻറൗട്ടെടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടക്കണം. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1,525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ്. ഇപ്രകാരം അഡ്മിഷൻ ഫീസ് അടച്ചവർ അഡ്മിഷൻ ഫീസ് അടച്ചതിെൻറ വിവരം വെബ്സൈറ്റിൽ നൽകിയശേഷം അലോട്ട്മെൻറ് മെമ്മോ പ്രിെൻറടുക്കേണ്ടതും മെമ്മോയിൽ പറഞ്ഞിരിക്കുന്ന കോളജിൽ പ്രവേശനം നേടേണ്ടതുമാണ്. മുൻ അലോട്ട്മെൻറുകൾ വഴി കോളജുകളിൽ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയർ ഓപ്ഷനുകൾ നിലനിർത്തിയ അപേക്ഷകർക്ക് മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറിൽ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ചാൽ നിർബന്ധമായും ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോളജിൽനിന്ന് ടി.സി വാങ്ങി പുതുതായി അലോട്ട്മെൻറ് ലഭിച്ച കോളജിൽ പ്രവേശനംനേടണം. ഇങ്ങനെയുള്ളവർ അഡ്മിഷൻ ഫീസ് വീണ്ടും അടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അലോട്ട്മെൻറ് മെമ്മോ കാണുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.