ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; ഏതന്വേഷണവും നേരിടാം -എം. വിൻസെൻറ് തിരുവനന്തപുരം: ബാലരാമപുരം സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഏതന്വേഷണവും നേരിടാൻ തയാറാെണന്നും എം. വിന്‍സെൻറ് എം.എല്‍.എ. നിരപരാധിത്വം തെളിയിക്കാൻ അന്വേഷണം ഉപകരിക്കും. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ എം.എല്‍.എ സ്ഥാനവും രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനിപ്പിക്കും. ഇക്കാര്യം കെ.പി.സി.സി പ്രസിഡൻറിനെയും മറ്റ് നേതാക്കളെയും അറിയിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. ഫോൺവിളിയുടെ രേഖകൾ പരിശോധിച്ചാൽ യാഥാർഥ്യം ബോധ്യമാകും. വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചത് സി.പി.എം പ്രാദേശിക നേതാക്കളായിരുന്നു. ഒരു എം.എൽ.എയും ആശുപത്രിയില്‍ സഹായത്തിന് ഉണ്ടായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ ചെറുപ്പം മുതൽ അറിയാം. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഫോട്ടോ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തുന്ന ഒരു പരാതിയുമായി ഇൗ സ്ത്രീയും ഭര്‍ത്താവും സമീപിച്ചിരുന്നു. അതിനുശേഷം പല തവണ പ്രദേശത്തെ പ്രാദേശിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ വിളിക്കുന്നത് സംബന്ധിച്ച് ഭര്‍ത്താവ് വഴക്ക് പറയാറുണ്ടെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഇതറിഞ്ഞയുടൻ തന്നെ ഇനി വിളിക്കരുതെന്ന് അവരോട് നിർേദശിച്ചിരുന്നു. പിന്നീട് അവരുടെ ഫോൺവിളികള്‍ താൻ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം താന്‍ ഭാര്യയോടും പറഞ്ഞിരുന്നു. ഫോൺ വിളിക്കരുതെന്ന് വിലക്കിയശേഷം അവർ തെൻറ ഭാര്യയെ വിളിച്ചിട്ടുണ്ട്. തന്നോട് സംസാരിക്കണെമന്ന് പറഞ്ഞപ്പോൾ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുമായി സംസാരിച്ചു. ഇന്നലെ അവര്‍ മൂന്ന് തവണ തെൻറ ഫോണില്‍ വിളിച്ചിരുെന്നങ്കിലും ഫോണ്‍ എടുത്തിെല്ലന്നും വിൻസെൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.