പരുത്തിയറ കാളച്ചന്ത വളവ് അപകടക്കെണിയാവുന്നു

വെളിയം: പഞ്ചായത്തിലെ . ഓയൂർ-കൊട്ടാരക്കര റോഡ് കടന്നുപോകുന്ന ഈ വളവിൽ ചെറുതും വലുതുമായി 60 ഓളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ ആറുപേർ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച വളവിലെ മൈൽകുറ്റിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ഈ റൂട്ടിൽ നിരവധി വളവുകൾ വേറെയുമുണ്ട്. ചുങ്കത്തറ, വിലയന്തൂർ, ആശാൻപടി, ഓടനാവട്ടം റെഡിവളവ്, പരുത്തിയറ കശുവണ്ടി ഫാക്ടറി, പരുത്തിയറ കാളച്ചന്ത, വെളിയം കോളനി, അഞ്ചുമൂർത്തി, പൂയപ്പള്ളി, മരുതമൺപള്ളി, കുരിശുംമൂട് എന്നീ വളവുകളിലും ദിവസവും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. മൂന്നുവർഷം മുമ്പ് ഈ റൂട്ടിലെ 18 കിലോമീറ്റർ റോഡ് ടാറ് ചെയ്തിരുന്നു. ടാറിങ്ങിനൊപ്പം അപകടസാധ്യത വർധിച്ച വളവുകളായ ഓടനാവട്ടം റെഡിവളവ്, ചുങ്കത്തറ എന്നിവ നിവർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചുവെങ്കിലും ഉണ്ടായില്ല. ചുങ്കത്തറയിൽ അമിതവേഗത്തിൽ വന്ന ബസിടിച്ച് രണ്ടുപേർ മരിച്ചിരുന്നു. ഇത്തരത്തിൽ വളവുകളിലൂടെ അമിതവേഗത്തിൽ പോകന്ന ബസുകൾക്കെതിരെ പൊലീസും മോട്ടോർവാഹന വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.