പൊതുവിദ്യാഭ്യാസം കഴിഞ്ഞാല്‍ കൂടുതല്‍ പ്രാധാന്യം സാങ്കേതിക വിദ്യാഭ്യാസത്തിന് -മന്ത്രി ജി. സുധാകരന്‍ വട്ടിയൂര്‍ക്കാവ്: പൊതുവിദ്യാഭ്യാസം കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നൽകുന്നത് സാങ്കേതിക വിദ്യാഭ്യാസരംഗത്തിനാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഗവ.സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിലെ അക്കാദമിക് ബ്ലോക്കിന് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രകൃതിയോടിണങ്ങുന്ന തരത്തില്‍ കെട്ടിടത്തിെൻറ ആവശ്യകതയുടെ ഉള്ളറിഞ്ഞ് വേണം പൂര്‍ത്തീകരിക്കാൻ- അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തിനകം കേരളത്തിലെ എല്ലാ പോളിടെക്‌നിക്കുകളും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ രൂപവത്കരിച്ച് അതനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ മികവിെൻറ കേന്ദ്രങ്ങളാവാന്‍ അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 4.46 കോടി ചെലവില്‍ മൂന്നു നിലകളിലായി പൂര്‍ത്തീകരിക്കുന്ന കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, ഡ്രോയിങ് ഏരിയ, ടെക്‌സ്റ്റൈല്‍, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ വിഭാഗങ്ങള്‍ക്കുള്ള ക്ലാസ്മുറികള്‍, വകുപ്പുതലവന്മാരുടെ ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തിക്കും. വൈ-ഫൈ കാമ്പസിെൻറ ഉദ്ഘാടനം കെ. മുരളീധരന്‍ എം.എല്‍.എയും പുതുക്കിയ കോളജ് സൈറ്റിെൻറ ഉദ്ഘാടനം മേയര്‍ അഡ്വ. വി.കെ. പ്രശാന്തും നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ പി. രാജിമോള്‍, റാണി വിക്രമന്‍, എസ്. ഹരിശങ്കര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.പി. ഇന്ദിരാദേവി, ജോയൻറ് ഡയറക്ടര്‍മാരായ കെ.എന്‍. ശശികുമാര്‍, എന്‍.കെ. രാജന്‍, വി.എ. ഷംസുദ്ദീന്‍, പ്രിന്‍സിപ്പൽ ബിന്ദു വാസുദേവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.