അഴിമതി: ഭരണസമിതി പിരിച്ചുവിട്ടു

വെള്ളറട: അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ക്ഷീരോൽപാദക സഹകരണസംഘം ഭരണസമിതിയെ പിരിച്ചുവിട്ടു. ഒറ്റശേഖരമംഗലം അലച്ചക്കോണം ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതിയെയാണ് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്. സംഘം പ്രസിഡൻറി​െൻറ സമാന്തര പാൽ വിൽപന, സ്വന്തം അനന്തരവനെ സെക്രട്ടറിയായി നിയമനം, പെൻഷൻ പറ്റിയവരെ വീണ്ടും നിയമിക്കൽ, സാമ്പത്തിക ക്രമക്കേടുമാണ് ഭരണസമിതിയെ പിരിച്ചുവിടാൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തയാറായത്. നാലുലക്ഷത്തോളം രൂപയുടെ തിരിമറിയും അന്വേഷണസംഘം കണ്ടെത്തി. ഇൗ തുകയെല്ലാം തിരിച്ചുപിടിക്കണമെന്ന് സെക്രട്ടറിയോട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടിട്ടും സെക്രട്ടറി തയാറാകാത്തതാണ് നടപടിക്ക് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.