സുരക്ഷക്ക്​ പുല്ലുവില; ചിന്നക്കടയിൽ കാമറയുമില്ല, തെരുവുവിളക്കുമില്ല കാമറ കണ്ണടച്ചിട്ട് ഒരുവർഷം, അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ കാമറ പോയ വഴി കണ്ടില്ല

കൊല്ലം: നഗര ഹൃദയമായ ചിന്നക്കടയിൽ സ്ഥാപിച്ച നിരീക്ഷണ കാമറ കണ്ണടച്ചിട്ട് ഒരുവർഷം. റോഡ് നവീകരണത്തി​െൻറയും ബസ്ബേ നിർമാണത്തി​െൻറയും ഭാഗമായി മാറ്റി സ്ഥാപിച്ച പ്രധാന കാമറയിൽ ഒന്നാണ് ഇതുവരെ പുനഃസ്ഥാപിക്കാത്തത്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ കാമറക്കെന്ത് സംഭവിച്ചുവെന്ന് ആർക്കും നിശ്ചയമില്ല. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ ലഭിക്കത്ത വിധമാണ് കാമറ സജ്ജമാക്കിയിരുന്നത്. നഗരത്തിലെ കുറ്റകൃത്യങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്താൻ െപാലീസിന് ഇത് ഏറെ സഹായകമായിരുന്നു. രാത്രിയിൽ നഗരത്തിലെത്തുന്ന മോഷ്ടാക്കളെ തിരിച്ചറിയാനും കുറ്റകൃത്യങ്ങൾ തടയാനും യാത്രക്കാർക്ക് പൊലീസ് സംരക്ഷണം ഉറപ്പുവരുത്താനും കാമറ വഴി പൊലീസിന് സാധിച്ചിരുന്നു. നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്ന അനധികൃത വാഹന പാർക്കിങ് തടയാനും കഴിഞ്ഞിരുന്നു. കാമറ നീക്കിയതോടെ അനധികൃത വാഹന പാർക്കിങ് വർധിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന കാമറയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തോളമായിട്ടും പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാത്തത് വ്യാപാരികൾ ഉൾപ്പെടെയുള്ളവരിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ചിന്നക്കടയിൽ ഉൾപ്പെെടയുള്ള പ്രധാന ഭാഗങ്ങളിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കേടായ വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ ആവർത്തിക്കുന്നതല്ലാെത പ്രവർത്തിയൊന്നും നടക്കുന്നില്ല. ഇതുമൂലം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാത്രിയായാൽ വെളിച്ചമില്ലാത്ത അവസ്ഥയാണ്. ദൂരെ സ്ഥലങ്ങളിൽനിന്ന് ജോലികഴിഞ്ഞും മറ്റും നഗരത്തിലെത്തുന്നവർക്ക് ഇത് പ്രയാസമാകുന്നുണ്ട്. ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന തെരുനായ്ക്കൾ കുരച്ചുചാടുന്നത് നിത്യസംഭവമാണെന്ന് യാത്രക്കാർ പറയുന്നു. ചിലയിടങ്ങളിൽ എൽ.ഇ.ഡി ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് രാത്രി 12 മണിക്ക് കത്തുകയും പിറ്റേദിവസം ഉച്ചക്ക് അണയുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. രാത്രിയിൽ സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ചിന്നക്കടയിലൂടെ ഭയരഹിതമായി നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. കേടായ തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കാൻ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.