കരുനാഗപ്പള്ളി: റേഷൻ കാർഡിൽ ബി.പി.എൽ പട്ടികയിൽ വന്നിട്ടുള്ള ക്രമക്കേടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിച്ചു. ബി.പി.എൽ കാർഡിൽ അനർഹർ കടന്നുകൂടിയത് ഒഴിവാക്കി അർഹരെ പട്ടികയിൽ ഉൾപ്പെടുത്തുക, അച്ചടി അപാകതകൾ പരിഹരിക്കുക, തിങ്കളാഴ്ച ദിവസം റേഷൻ കടകൾ തുറക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. സമരക്കാരുമായി സപ്ലൈ ഓഫിസർ ലീലാകൃഷ്ണൻ നടത്തിയ ചർച്ചയിൽ റേഷൻ കാർഡിലെ അപാകതകൾ ഒരു മാസത്തിനുള്ളിൽ ആർ.ഐമാരുടെ സ്കോഡുകൾ നടത്തി പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. തുടർന്ന് സമരം അവസാനിപ്പിച്ചു. ഉപരോധസമരത്തിന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി.ഒ. കണ്ണൻ, ജി. മഞ്ചുകുട്ടൻ, എച്ച്.എസ്. ജയ്ഹരി, മേൻസി തോമസ്, എ. ഷഹനാസ്, ഷാനവാസ്, രാജേഷ്, വിശാന്ത്, അശോക്, സിംലാൽ, വിധു, അമൽ, റിയാസ്, അൻഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.