പുനലൂർ: ദേശീയപാത 744ൽ ഇടമൺ ഗവ. എൽ.പി സ്കൂളിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പുകേന്ദ്രം ലോറിയിടിച്ചുതകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തമിഴ്നാട്ടിൽ നിന്നെത്തിയ ചരക്ക് ലോറി കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചത്. രണ്ടു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിെൻറ സഹായത്തോടെയാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. യാത്രക്കാർക്ക് വളരെ പ്രയോജനപ്രദമായിരുന്ന കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.