പത്തനാപുരം: ഗ്രാമീണമേഖലയിലും പാതകളിലും പേപ്പട്ടി ശല്യം രൂക്ഷമായി. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും പേപ്പട്ടി ആക്രമണത്തിൽ പരിക്കേൽകുന്നത് നിത്യസംഭവമാണ്. പ്രദേശത്ത് തെരുവുനായശല്യവും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. ഇതുകാരണം ഇരുചക്ര വാഹനയാത്രികർ അപകടത്തിൽ പെടുന്നതും പതിവാണ്. പുന്നല വില്ലേജ് ഓഫിസ്, കല്ലുംകടവ് സ്വകാര്യ ബസ്സ്റ്റാൻഡ്, മാർക്കറ്റ്, നടുക്കുന്നിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്, ചെലവന്നൂർ പടി, പനംമ്പറ്റ, മാങ്കുളം എന്നിവിടങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞമാസം പേപ്പട്ടി ആക്രമണത്തിൽ പിഞ്ചുകുട്ടിയടക്കം മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഒരുമാസത്തിനിടെ നിരവധിയാളുകൾക്ക് പട്ടികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ നായ്ക്കൾ കൂട്ടത്തോടെ റോഡിൽ കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രികരാണ് അധികവും അപകടത്തിൽപെടുന്നത്. വീടുകളിലെ വളർത്തുമൃഗങ്ങളെയും തെരുവ്നായ്ക്കൾ ആക്രമിക്കുന്നുണ്ട്. പല പ്രദേശങ്ങളിലും അനധികൃത മാംസവിപണന കേന്ദ്രങ്ങൾ ആരംഭിച്ചതും തെരുവുനായ് ശല്യം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. അറവുമാലിന്യം സംസ്കരിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും പാതയോരങ്ങളിലാണ് ഇവ തള്ളുന്നത്. മൃഗസംരക്ഷണ വകുപ്പിെൻറ കർശന നിർദേശങ്ങൾ കാരണം വർധിച്ചുവരുന്ന നായശല്യം പരിഹരിക്കാൻ അധികൃതർക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്നേഹഭവനത്തിെൻറ താക്കോൽ കൈമാറി പത്തനാപുരം: മറൈൻ ഫോറം ചാരിറ്റീസ് നിർമിച്ച സ്നേഹഭവനത്തിെൻറ താക്കോൽദാനം നടന്നു. പൊതു പ്രവർത്തകനായിരുന്ന എ.കെ. ഗോപാലെൻറ കുടുംബത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താക്കോൽ കൈമാറി. മറൈൻ ഫോറം പ്രസിഡൻറ് ജോജി മാത്യു ജോർജ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബിസ്മി ഷെയ്ക്കിനെ ചടങ്ങിൽ അനുമോദിച്ചു. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, പ്രതാപ വർമ തമ്പാൻ, സി.ആർ. നജീബ്, ടി.പി. മാധവൻ, പള്ളിത്തോപ്പിൽ ഷിബു, എം. ഷേക്ക് പരീത്, എച്ച്. റിയാസ് മുഹമ്മദ്, വനജാക്ഷി, പ്രദീപ് ഗുരുകുലം, ടി.ജി. മാത്യുസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.