മേവറത്തെ ഇരുട്ടകറ്റാൻ നടപടിയില്ല * ദേശീയപാതയിൽ അപകടസാധ്യത കൂടിയ മേഖലയായി കണ്ടെത്തിയ സ്ഥലമാണിത്

കൊട്ടിയം: ദേശീയപാതയിൽ അപകടസാധ്യത കൂടിയ മേഖലയായി അധികൃതർ കണ്ടെത്തിയ മേവറം ബൈപാസ് ജങ്ഷനും പരിസരവും സന്ധ്യകഴിഞ്ഞൽ കൂരിരുട്ടിൽ. ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് മാസങ്ങളായെങ്കിലും പ്രകാശിപ്പിക്കാൻ നടപടി ഉണ്ടായിട്ടില്ല. ബൈപാസ് ആരംഭിക്കുന്ന ഭാഗത്തുണ്ടായിരുന്ന സോഡിയം വേപ്പർ ലാമ്പുകൾ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ റോഡ് വീതി കൂട്ടുന്നതി​െൻറ ഭാഗമായി ഇളക്കിമാറ്റിയിരുന്നു. റോഡി​െൻറ ഒരു വശത്ത് സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യ ബോർഡിലെ വിളക്കുകളുടെ നേരിയ പ്രകാശം മാത്രമാണ് ഇപ്പോൾ ജങ്ഷനിലുള്ളത്. രാത്രിയിൽ ഇവിടെയുള്ള ഡിവൈഡറുകളും മറ്റും കാണാൻ കഴിയാത്ത സ്ഥിതിയാണ്. വെളിച്ചമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിലെ താഴ്ചയിലേക്ക് മറിയാനുള്ള സാധ്യതയും കൂടുതലാണ്. മാസങ്ങൾക്കുമുമ്പ് ഇവിടെ അപകടങ്ങൾ തുടർക്കഥയായപ്പോൾ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറായിരുന്നു. ഇപ്പോൾ ലൈറ്റ് പ്രകാശിക്കാതായിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും അധികൃതർ നിസ്സംഗത തുടരുകയാണ്. വെളിച്ചമില്ലാത്തതിനാൽ ഇവിടെ മാലിന്യനിക്ഷേപവും അതുമൂലമുള്ള തെരുവുനായ് ശല്യവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.