എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി കോഴ്​സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2017ലെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മ​െൻറിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി എന്നിവയിൽ ഏതെങ്കിലും കോഴ്സിലേക്ക് അലോട്ട്മ​െൻറ് ലഭിച്ചശേഷം നിശ്ചിതസമയത്തിനകം കോളജുകളിൽ പ്രവേശനം നേടിയവരുടെ കോളജ് തിരിച്ചുള്ള ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ പ്രൊഫൈൽ പേജിലും ദൃശ്യമാണ്. വിദ്യാർഥികൾ ലിസ്റ്റ്/പ്രൊഫൈൽ പരിശോധിച്ച് അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ ശരിയാണെന്ന് സ്വയം ബോധ്യപ്പെടേണ്ടതാണ്. പരാതിയുള്ളവർ 16ന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശനപരീക്ഷ കമീഷണറുടെ കാര്യാലയത്തിൽ ഇ-മെയിൽ മുഖാന്തിരം അറിയിക്കേണ്ടതാണെന്ന് പ്രവേശനപരീക്ഷ കമീഷണർ വാർത്താകുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.