യൂനിവേഴ്സിറ്റി അനാസ്ഥ: എൻജിനീയറിങ് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

കൊട്ടിയം: കേരള യൂനിവേഴ്സിറ്റി 2013 സ്കീം എൻജിനീയറിങ് വിദ്യാർഥികളുടെ ഏഴും എട്ടും സെമസ്റ്റർ പരീക്ഷഫലം പ്രസിദ്ധീകരിക്കാത്തതിനാൽ നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. ബി.ടെക് പഠനം പൂർത്തിയാക്കി മാസങ്ങളായി പരീക്ഷഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് തൊഴിലന്വേഷണത്തിനും ഉപരിപഠനത്തിനും ഇതോടെ മാർഗമില്ലാതായി. കേരള യൂനിവേഴ്സിസിറ്റിക്ക് കീഴിൽ 2013-ൽ എൻജിനീയറിങ്ങിന് പുതിയ സ്‌കീമിൽ ഉൾപ്പെടുത്തി ആരംഭിച്ച ബി.ടെക് വിദ്യാർഥികളുടെ ഭാവിയാണ് യൂനിവേഴ്സിറ്റി അധികൃതരുടെ അനാസ്ഥകാരണം ഇരുളടഞ്ഞത്. 2013--2014 വർഷങ്ങളിൽ മാത്രമാണ് ഈ സ്കീമിൽ പ്രവേശനം നടന്നത്. രണ്ട് കാലയളവുകളിലും പരീക്ഷ നടത്തിപ്പിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. മെയിൻ പരീക്ഷയോടൊപ്പം അനുബന്ധമായി സപ്ലിമ​െൻററി പരീക്ഷകളും നടന്നു. പരീക്ഷ ഫലങ്ങളും അതാത് സമയങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ഒരു സെമസ്റ്റർ കാലാവധി കഴിഞ്ഞാലും പരീക്ഷ ഫലങ്ങൾ വരാതെയായി. അഞ്ചാം സെമസ്റ്റർ സപ്ലൈ റിസൽട്ടി​െൻറ പരീക്ഷ നടന്നത് 10 മാസം മുമ്പാണ്. 2013ൽ ചേർന്ന വിദ്യാർഥികൾക്ക് ഏഴാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും പരീക്ഷഫലം പ്രസിദ്ധീകരിച്ചിട്ടില്ല. എട്ടാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് രണ്ട് മാസത്തോളമായി. ഏഴാം സെമസ്റ്റർ പരീക്ഷഫലം പോലും വരാത്ത സാഹചര്യത്തിൽ എട്ടാം സെമസ്റ്ററി​െൻറ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നത് അനന്തമായി നീളുമെന്ന് വിദ്യാർഥികൾ പറയുന്നു. ആറ് മാസം കൂടുമ്പോൾ നടക്കേണ്ട ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി പരീക്ഷകൾ ഇപ്പോൾ വർഷത്തിൽ ഒന്ന് എന്ന നിലയിലായി. അത് പോലും യഥാസമയം നടത്തുകയോ ഫലം പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ല. കുസാറ്റ്, എം.ജി, കാലിക്കറ്റ്തുടങ്ങിയ യൂനിവേഴ്സിറ്റികൾ കൃത്യസമയങ്ങളിൽ പരീക്ഷകൾ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. കേരള യൂനിവേഴ്സിറ്റി മാത്രമാണ് ഇതിൽ കുറ്റകരമായ അനാസ്ഥ കാട്ടുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഐ.ഐ.ടിയിലും എൻ.ഐ.ടിയിലും അലോട്ട്മെമ​െൻറ് കഴിഞ്ഞതോടെ നിരവധി വിദ്യാർഥികൾക്ക് ഇവിടേക്കുള്ള ഉപരിപഠന സാധ്യതകളും മങ്ങി. എം.ടെക്കിന് പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയും അവതാളത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.