കിളികൊല്ലൂര്‍: തക്കാളിക്കും പൊള്ളുന്ന വില. 30 രൂപയിൽനിന്ന് മൂന്നക്കത്തിലേക്കാണ് വില കുതിച്ചത്. കടപ്പാക്കട മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചത്തെ വില കിലോക്ക് 100 രൂപയാണ്. ഹോര്‍ട്ടികോര്‍പ്പില്‍ 75 രൂപയായിരുന്നത് 78 ആയി. മൈസൂരുവില്‍നിന്നാണ് ഹോര്‍ട്ടികോര്‍പ്പിലേക്ക് തക്കാളി എത്തുന്നത്. വില വരും ദിവസങ്ങളില്‍ കൂടുമെന്ന് അധികൃതര്‍ പറയുന്നു. തമിഴ്നാട്ടിലെ ഉദുമല്‍പേട്ട, കൊഴുമം, അങ്കാലക്കുറിച്ചി, നൊരപെട്ടി, കുരള്‍പെട്ടി, ഒട്ടംഛത്രം എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലെ ഭൂരിഭാഗം മാര്‍ക്കറ്റുകളിലും തക്കാളി എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നും വരവ് കുറഞ്ഞതും കടുത്ത വരള്‍ച്ചയുമാണ് ഉല്‍പാദനം കുറയാനും വില കുതിച്ചുയരുന്നതിനും കാരണമായതത്രേ. കഴിഞ്ഞ മാസം ആദ്യം തക്കാളി വില 20 മുതല്‍ 30 വരെയായിരുന്നു. മുന്‍ മാസങ്ങളില്‍ ലഭിച്ചതിെൻറ നാലിലൊന്ന് തക്കാളിപോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.