കൊല്ലം: കൊല്ലം തോടിെൻറ വിവിധ ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടു. ഭൂരിഭാഗം ഇടങ്ങളിലും മാലിന്യം കുന്നുകൂടി തോടാണെന്ന് തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്. താന്നി- പരവൂർ കായൽ മുതൽ അഷ്ടമുടി കായൽ വരെയുള്ള കൊല്ലം തോടിെൻറ 95 ശതമാനം ഭാഗത്തും മാലിന്യം നിറഞ്ഞിരിക്കുകയാണ് . ആശുപത്രിമാലിന്യം, ഇറച്ചിക്കടകളിെലയും പച്ചക്കറിക്കടകളിലെയും മാലിന്യം, വീടുകളിലെ മാലിന്യം ഇവയൊക്കെയാണ് കുന്നുകൂടിക്കിടക്കുന്നത്. പലയിടത്തും മാലിന്യം കൂടിക്കിടന്ന് പുഴുവരിക്കുന്ന നിലയിലാണ്. ഇതിൽ നിന്നുണ്ടാകുന്ന രൂക്ഷമായ ദുർഗന്ധം കാരണം ചില ഭാഗങ്ങളിൽ കൂടി സഞ്ചരിക്കാൻ പോലുമാവാത്ത സ്ഥിതിയാണ്. തോടിന് സമീപത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിെലയും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ വ്യാപകമായി തോട്ടിലേക്ക് തള്ളുന്നതായി പരാതിയുണ്ട്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൊല്ലം േതാട് ജലയാത്രയുടെ പേരിൽ ആരംഭിച്ച തോട് വികസനവും മാലിന്യം നീക്കലും നിലച്ച മട്ടാണ്. ആകെ നടക്കുന്നത് മണ്ണെടുപ്പ് മാത്രമാണ്. ഇരവിപുരം മുതൽ പനമൂട് വെരയുള്ള പാർശ്വഭിത്തി നിർമാണവും തുടങ്ങിയിടത്തു തന്നെയാണ്. ഇരവിപുരം മുതൽ ബീച്ചുവരെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർപോലും ആയിട്ടില്ല. 2013ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാത്തതിനെതിരെ വ്യാപക ആക്ഷേപമുണ്ട്. ഇരവിപുരം പാലം മുതൽ പനമൂട് വരെയുള്ള ഭാഗത്ത് പാർശ്വഭിത്തികെട്ടി കരമണ്ണ് നീക്കി മണൽ ഡ്രഡ്ജിങ് നടപടികളാണ് ഇപ്പോഴും തുടരുന്നത്. വലിയ ഡ്രഡ്ജിങ് മെഷീൻ ഉപയോഗിച്ച് മണ്ണെടുത്തപ്പോൾ പ്രദേശവാസികളുടെ എതിർപ്പുയർന്നിരുന്നു. അതിനാൽ ചെറിയ മെഷീൻ ഉപയോഗിച്ചാണ് ഡ്രഡ്ജിങ് നടത്തുന്നതെന്നും അതിനാലാണ് കാലതാമസമെന്നും കരാറുകാരൻ പറഞ്ഞു. തോട്ടിലെ കരമണ്ണിെൻറയും മണലിെൻറയും വിൽപന മാത്രമാണ് നടക്കുന്നതെന്നും തോട് വൃത്തിയാക്കി വികസനം പൂർത്തിയാക്കുന്നതിൽ അധികൃതർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്. തീരദേശ റോഡ് തകരാത്ത വിധത്തിൽ സംരക്ഷണ ഭിത്തികൾ ഉയർത്തിക്കെട്ടുന്നില്ലെന്നും പരാതിയുണ്ട്. സർക്കാർ ഏജൻസി കരാർ ഏറ്റെടുത്ത് സ്വകാര്യ ഏജൻസിക്ക് ഉപകരാർ നൽകുകയായിരുന്നു. നിർമാണം നടക്കുന്നിടത്ത് അധികൃതരുടെ കൃത്യമായ മേൽനോട്ടമില്ലാത്തതാണ് തോട് വികസനത്തിലെ മെെല്ലപ്പോക്കിന് കാരണമായി നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.