നടിയെ ആക്രമിച്ചകേസ്: മുകേഷിെൻറ വസതിയിലും തെളിവെടുപ്പ് നടത്തണം -തിരുവഞ്ചൂർ കൊല്ലം: നടിയെ ആക്രമിച്ച കേസിൽ മുകേഷ് എം.എൽ.എയുടെ വസതിയിലും തെളിവെടുപ്പ് നടത്തണമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. നടിയെ പീഡിപ്പിച്ച ക്രിമിനലുകളെ സംരക്ഷിച്ച എം.എൽഎമാരായ എം. മുകേഷും കെ.ബി. ഗണേഷ് കുമാറും രാജിവെക്കണമെന്നും സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തിൽ കൊല്ലം താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിെൻറ നിക്ഷേപകേന്ദ്രമായി മാറ്റിയ മലയാള സിനിമ മേഖലയിലെ വമ്പന്മാരെക്കുറിച്ച് കേന്ദ്ര എൻഫോഴ്സ്മെൻറിന് വിവരങ്ങൾ കൈമാറാൻ കേരള സർക്കാറിന് കഴിയണം. നിരവധി ക്രിമിനൽ കേസുകളിലും പണമിടപാട് കേസുകളിലും പ്രതിയായ പൾസർ സുനിയെ കൊല്ലത്തെ മുകേഷിെൻറ വസതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണം. അങ്ങനെ വന്നാൽ സി.പി.എമ്മിെൻറ പല എം.എൽ.എമാരും രാജിവെക്കേണ്ടി വരുമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അധ്യക്ഷതവഹിച്ചു. ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, ജി. പ്രതാപവർമ തമ്പാൻ, എ. ഷാനവാസ്ഖാൻ, ജി. രതികുമാർ, എ.എം. നസീർ, എ. ഹിദുർ മുഹമ്മദ്, പി. ജർമിയാസ്, ചിറ്റുമൂല നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.