തിരുവനന്തപുരം–പാലക്കാട് ഡിവിഷനുകൾ ഒന്നാക്കാൻ റെയിൽവേയിൽ ഗൂഢാലോചന നടക്കുന്നു –പാസഞ്ചേഴ്സ്​ അസോസിയേഷൻ

കൊല്ലം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ റെയിൽവേ ലൈനുകളുടെ ദൂരം ഘട്ടംഘട്ടമായി വെട്ടിക്കുറച്ച് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഒന്നാക്കാൻ റെയിൽവേയിൽ ഉദ്യോഗസ്ഥതല ഗൂഢാലോചന നടക്കുന്നതായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ് ആരോപിച്ചു. പാലക്കാട് ഡിവിഷ​െൻറ കീഴിലുള്ള കുറേഭാഗം അടുത്തിടെ സേലം ഡിവിഷനിൽ കൂട്ടിച്ചേർത്തു. ഇപ്പോൾ തിരുെനൽവേലി-നേമം ലൈൻ മധുര ഡിവിഷനിൽ ചേർത്തശേഷം തമിഴ്നാട്ടിൽ തിരുെനൽവേലി-നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ ഉണ്ടാക്കാൻ രഹസ്യനീക്കം നടക്കുന്നു. ദക്ഷിണ റെയിൽവേയിൽ മദ്രാസ് കേന്ദ്രീകരിച്ച് തമിഴ് ഉദ്യോഗസ്ഥ ലോബി കേരളത്തി​െൻറ റെയിൽവേ വികസനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.