വിദേശനയത്തില്‍ മാറ്റം വരുത്താൻ മോദി ശ്രമിക്കുന്നു- ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ലോകം മുഴുവന്‍ അംഗീകരിച്ച ഇന്ത്യയുടെ വിദേശനയത്തില്‍ മാറ്റം വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിെൻറ വിദേശ മലയാളികളുടെ സംഘടനയായ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി യോഗം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച കേന്ദ്ര സര്‍ക്കാർ നടപടികാരണം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഇല്ലാതായി. ബി.ജെ.പിയും മോദിയും രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിച്ഛായ വർധിപ്പിക്കുന്നതിെൻറ ഭാഗമായി വിദേശരാജ്യങ്ങളില്‍ യാത്ര നടത്തുന്ന പ്രധാനമന്ത്രിക്ക് അവിടങ്ങളില്‍ ജോലി ചെയ്തുവരുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനും താല്‍പര്യമില്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികളെ അവഗണിക്കുകയാണ്. നോര്‍ക്കാ വകുപ്പില്‍ ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രവാസികള്‍ക്ക് കെ.പി.സി.സി, ഡി.സി.സി തലങ്ങളില്‍ പ്രാതിനിധ്യം നല്‍കുമെന്നും ഹസന്‍ അറിയിച്ചു. മുന്‍ മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, എൻ. സുബ്രഹ്മണ്യം, പി.എം. സുരേഷ് ബാബു, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുൽ ലത്തീഫ്, പി.ടി. അജയ് മോഹൻ, പഴകുളം മധു, കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.