പുനലൂർ: നഗരസഭയിലെ ആരംപുന്നയിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ഹെൽത്ത് സെൻറർ അറ്റകുറ്റപ്പണി ചെയ്ത് പുനരാരംഭിച്ചു. നഗരസഭ വൈസ്ചെയർപേഴ്സൺ കെ. പ്രഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി. നാഥ് അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലളിതമ്മ, ജ്യോതികുമാർ, വിജയൻ ഉണ്ണിത്താൻ, എസ്. സുഷ, ഡോ. ഖദീജ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ നൂറിലധികംപേർ പങ്കെടുത്തു. ലോങ് മാർച്ചിന് സ്വീകരണം പുനലൂർ: സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രവാക്യവുമായി എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും ചേർന്ന് ദേശീയ തലത്തിൽ നടത്തുന്ന ലോങ് മാർച്ചിന് 16 ന് പുനലൂരിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ കൊല്ലത്തും പുനലൂരിലുമാണ് സ്വീകരണം നൽകുന്നത്. പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്ക് കമ്മിറ്റികളുടെ സ്വീകരണമാണ് പുനലൂരിലേത്. ഞായറാഴ്ച വൈകീട്ട് നാലിന് ടി.ബി ജങ്ഷനിലെത്തുന്ന മാർച്ചിനെ സ്വീകരിച്ച് ടൗൺ വഴി മാർക്കറ്റ് ജങ്ഷനിലെത്തിക്കും. സ്വീകരണ സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സി. അജയപ്രസാദ് അധ്യക്ഷതവഹിക്കും. കനയ്യകുമാർ മുഖ്യ പ്രഭാഷണം നടത്തും. സി.പി.ഐ അസി. സെക്രട്ടറി കെ. പ്രകാശ്ബാബു, മന്ത്രി കെ. രാജു, മുല്ലക്കര രത്നാകരൻ, കെ. രാജൻ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. എ.ഐ.വൈ.എഫ് ദേശീയ നേതാക്കളായ അഫ്താഫ് ആലംഖാൻ, ആർ. തിരുമലൈ, എ.ഐ.എസ്.എഫ് നേതാക്കാളായ വലിയുല്ല ഖാദിരി, വിശ്വജിത്ത് കുമാർ എന്നിവരാണ് ജാഥ നയിക്കുന്നത്. 15ന് കന്യാകുമാരിയിൽ നിന്നാരംഭിച്ച മാർച്ച് സെപ്റ്റംബർ 12ന് പഞ്ചാബിലെ ഹുസൈനിവാലയിൽ സമാപിക്കും. സംഘാടക സമിതി ഭാരവാഹികളായ ജോബോയ് പെരേര, സി. അജയപ്രസാദ്, വി.എസ്. പ്രവീൺകുമാർ, ഐ. മൻസൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.