വെള്ളറട: അശാസ്ത്രീയമായി നിർമിച്ച വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോ അപകടക്കെണിയായി. പ്രധാന റോഡിൽനിന്ന് '20' അടിയിൽ അധികം ഉയരത്തിലാണ് ഡിപ്പോ. ഡിപ്പോക്കുള്ളിൽ ബസിനെ കയറ്റണമെങ്കിൽ കീഴ്ഭാഗത്ത് നിന്ന് അമിതവേഗത്തിൽ ഒാടിച്ച് കയറ്റണം. റോഡരികിലെ അശാസ്ത്രീയ വാഹന പാർക്കിങ് കാരണം ബസുകൾക്ക് കടന്ന് പോകാൻ കഴിയാതെ വരുന്നു. വെള്ളിയാഴ്ച ഡിപ്പോക്ക് മുൻവശം കടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ബസ് റോസ്ലിയെ ഇടിച്ച് വീഴ്ത്തി പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. എസ്.െഎ വിജയകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആംബുലൻസിനെ വരുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂർ സമയത്തിലധികം ബസുകൾക്ക് ഡിപ്പോക്കുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ േറാഡ് വൃത്തിയാക്കിയ ശേഷമാണ് യാത്രികരെ കടത്തിവിട്ടത്. ഡിപ്പോക്കുള്ളിൽനിന്ന് ബസുകൾ നിയന്ത്രണം വിട്ട് നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.