തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഇടവേളക്കുശേഷം വീണ്ടും പൊട്ടലുംചീറ്റലും. സബ് ഇൻസ്പെക്ടറെ സ്ഥലംമാറ്റി ഡി.ജി.പി ലോക്നാഥ് െബഹ്റ ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് നടപ്പായില്ല. ജൂലൈ 12നാണ് പൊലീസ് ആസ്ഥാനത്ത് ടെലികമ്യൂണിക്കേഷനിൽ ജോലിചെയ്തിരുന്ന എസ്.ഐയെ ഡി.ജി.പി നേരിട്ട് ടെലികമ്യൂണിക്കേഷൻ എസ്.പിയുടെ ഓഫിസിലേക്ക് മാറ്റിയത്. ഉത്തരവ് അനുസരിക്കാതെ തന്നോട് പൊലീസ് ആസ്ഥാനത്ത് തുടരാൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ആവശ്യപ്പെട്ടതായും പകരമൊരാൾ ചുമതലയേൽക്കുന്നതുവരെ തുടരുമെന്നും കാട്ടി ടെലികമ്യൂണിക്കേഷൻ എസ്.പിക്ക് നേരിട്ട് കത്തയക്കുകയായിരുന്നു. ഇതോടെ ഡി.ജി.പിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥെൻറ കത്തിനെക്കുറിച്ച് അന്വേഷിക്കാൻ തച്ചങ്കരി നിർദേശംനൽകി. പൊലീസ് ആസ്ഥാനത്ത് തുടരാൻ താൻ നിർദേശിച്ചിട്ടില്ലെന്നും പകരമൊരാൾക്ക് എത്രയുംവേഗം ചുമതല കൈമാറി മാതൃയൂനിറ്റിലേക്ക് മടങ്ങാൻ എസ്.ഐയോട് ആവശ്യപ്പെട്ടിരുന്നതായും തച്ചങ്കരി 'മാധ്യമ'ത്തോട് പറഞ്ഞു. തെൻറ പേരും പറഞ്ഞ് എസ്.പിക്ക് കത്തയച്ച നടപടി പരിശോധിക്കും. ഡി.ജി.പി ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിക്കാനുള്ള അധികാരം ഡി.ജി.പിക്കോ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന ഉദ്യോഗസ്ഥനോ ആണ്. ഇത് രണ്ടുമല്ലാതെ എസ്.ഐ നേരിട്ട് കത്ത് നൽകിയിട്ടുണ്ടെങ്കിൽ ഗുരുതരമായ അച്ചടക്കലംഘനമാണെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ സെക്ഷനിലെ അതീവ രഹസ്വസ്വഭാവമുള്ള ഫയലുകളും ഉപകരണങ്ങളും കൈമാറാൻ പകരം ഉദ്യോഗസ്ഥനെ നിമയിക്കാത്തതാണ് താൽക്കാലികമായി പൊലീസ് ആസ്ഥാനത്ത് തുടരാനുള്ള കാരണമായി എസ്.ഐ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് ആസ്ഥാനത്തും സപെഷൽ യൂനിറ്റുകളിലും വർക്കിങ് അറേഞ്ച്മെൻറ്, ഡെപ്യൂട്ടേഷൻ, അറ്റാച്ച്മെൻറ് വ്യവസ്ഥയിൽ ജോലിചെയ്യുന്നവരെ മാതൃയൂനിറ്റിലേക്ക് മടക്കാൻ ആഭ്യന്തരവകുപ്പ് ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ രേഖയില്ലാതെ വിവിധസ്ഥലങ്ങളിലായി ജോലി ചെയ്യുെന്നന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. വർക്കിങ് അറേഞ്ച്മെൻറിൽ വരുന്ന പലരും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും മറ്റുമാണ് നിൽക്കുന്നത്. ഇങ്ങനെ 15 വർഷത്തിലേറെ ഒരേയിടത്ത് ജോലിചെയ്യുന്നവരുണ്ട്. ആഭ്യന്തരവകുപ്പിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്ത് ഒരുരേഖയുമില്ലാതെ ജോലിചെയ്തിരുന്ന 69 പേരെ മടക്കിഅയക്കാനും തീരുമാനമായിട്ടുണ്ട്. -അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.