പാറശ്ശാലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു

പാറശ്ശാല: മഴ മാറിയിട്ടും പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല. പനി ബാധിച്ച് ചികിത്സ തേടി ആശുപത്രിൽ എത്തുന്നവർ ആയിരത്തിലേറെയാണ്. ഒരാഴ്ചക്കുള്ളിൽ പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായി ആറുപേരാണ് പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മാത്രം ചികിത്സ തേടിയെത്തിയത് 1200 ഓളം പേരാണ്. ഇതിൽ നാലുപേർക്ക് ഡങ്കിപ്പനിയും 17 ഓളം പേർക്ക് ഡെങ്കിപ്പനിയുടെ ആരംഭവും ആശുപത്രി അധികൃതർ സ്ഥിതീകരിച്ചിട്ടുണ്ട്. പനി ബാധിതർ അധികവും എത്തുന്നത് അതിർത്തി പ്രദേശമായ ഉൗരമ്പ്, പാറശ്ശാല, ചെങ്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ്. ഈ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലും റിപ്പോർട്ട് ചെയിതിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചത് തീരദേശ മേഖലയായ പൊഴിയൂരിലും കൊല്ലങ്കോടിലുമാണ്. ഈ പ്രദേശങ്ങളിലും പനി ബാധിതരുടെ വർധിക്കുകയാണ്. പൊഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം 350 ഓളം പേരാണ് ചികിത്സ തേടിയത്. പനി കുറഞ്ഞ് വന്നാൽ വേണ്ടത്ര വിശ്രമം ഇല്ലാതെ വീണ്ടും ജോലിക്ക് പ്രവേശിക്കുന്നത് രോഗികളെ കൂടുതൽ അവശരാക്കുന്നു. പനി ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്ന ഉടനെ ചികിത്സ തേടണമെന്ന് ഡോകടർമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.