വഴിപിരിയാനെത്തി; ഒരുമയോടെ വീട്ടിലേക്ക്​ മടങ്ങി വനിത കമീഷൻ അദാലത്തിൽ 46 പരാതികളിൽ തീർപ്പ്

തിരുവനന്തപുരം: കലഹങ്ങളുടെ പേമാരിയിൽ വഴിപിരിയാൻ തീരുമാനിച്ച ദമ്പതികൾക്ക് വീട്ടിലേക്കുള്ളവഴി കാട്ടി വനിത കമീഷൻ. ബുധനാഴ്ച തൈക്കാട് െറസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് വഴിപിരിയാൻ തീരുമാനിച്ച നാലു ദമ്പതികൾ ഒരുമിച്ച് മടങ്ങിയത്. തങ്ങളുടെ ജീവിതത്തിൽ മദ്യം ഇനി വില്ലനാകില്ലെന്ന സ്നേഹസമ്മതം മാത്രമാണ് ഭാര്യമാർ തേടിയത്. കുടുംബപ്രശ്നങ്ങൾക്ക് പുറമെ അയൽപക്ക തർക്കങ്ങളും സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതികളും കമീഷ​െൻറ പരിഗണനക്കെത്തി. അദാലത് വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച കമീഷൻ മുമ്പാകെ വന്ന 103 പരാതികളിൽ 46 എണ്ണത്തിൽ തീർപ്പുകൽപിച്ചു. അടുത്ത അദാലത്തിലേക്ക് 51 കേസുകൾ മാറ്റി. കൗൺസലിങ്ങിന് മൂന്നും പൊലീസ് റിപ്പോർട്ടിനായി രണ്ടും കേസുകൾ നൽകി. ഒരു കേസ് കമീഷ​െൻറ ഫുൾ സിറ്റിങ്ങിനായി മാറ്റി. കമീഷൻ അംഗങ്ങളായ ഡോ. ലിസി ജോസ്, അഡ്വ. എം.എസ്. താര, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവർ കേസുകൾ പരിഗണിച്ചു. അഭിഭാഷകരും കൗൺസലർമാരും അദാലത്തിൽ സംബന്ധിച്ചു. പരാതികളുമായി സാധാരണക്കാർക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന സംവിധാനമായതിനാൽ വനിത കമീഷന് കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്ന് കമീഷൻ അംഗങ്ങൾ പറഞ്ഞു. അതേസമയം, നിസ്സാര കാര്യങ്ങളുടെ പേരിൽ പരാതിപ്പെടുന്ന പ്രവണതയും വർധിക്കുന്നുണ്ട്. ഫ്ലാറ്റിൽ മുകളിലത്തെ നിലയിൽ താമസിക്കുന്നവർ ചവിട്ടുപടിയിലൂടെ കടന്നുപോകുമ്പോൾ അഴുക്കുപുരളുന്നത് ചോദ്യംചെയ്യുന്ന പരാതി പോലുമുണ്ട്. സൗമനസ്യത്തി​െൻറ ഭാഷയിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അയൽപക്ക ബന്ധങ്ങൾ ഉൗഷ്മളമാകുന്നതിനും ബോധവത്കരണം വേണ്ടിവരികയാണെന്നും കമീഷൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.